ബാഹുബലിയെ കടത്തിവെട്ടാൻ കാർത്തിയുടെ കാഷ്മോര - ട്രെയിലർ കാണൂ
കാഷ്മോരയുടെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി
നടൻ കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകാൻ കാഷ്മോര ഒരുങ്ങികഴിഞ്ഞു. ചിത്രം വഴിത്തിരിവാകുമെന്ന കാര്യം ഉറപ്പാണ്. താരത്തിന്റെ ലുക്ക് ഇതിനോടകം ഹിറ്റായികഴിഞ്ഞു. മൂന്ന് വ്യത്യസ്ത രൂപങ്ങളിലായി രണ്ട് കഥാപാത്രങ്ങളെയാണ് കാർത്തി ഇതിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
47 വ്യത്യസ്ത ഗെറ്റപ്പുകളിൽ നിന്നുമാണ് കാർത്തിയുടെ മൂന്ന് ഗെറ്റപ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ധിക്കാരിയായ രത്നമഹാദേവി എന്ന രാജകുമാരിയുടെ റോളിലാണ് നയൻതാര വേഷമിടുന്നത്. ശ്രീവിദ്യയാണ് മറ്റൊരു നായിക.
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ കടത്തിവെട്ടുമോ കാഷ്മോര എന്നാണ് സിനിമാപ്രേമികളുടെ പുതിയ സംശയം. മിഴ് സിനിമാപ്രേമികള്‍ക്കെന്നല്ല ഏവര്‍ക്കും വിനോദം പകരുന്ന ഒരു എന്റര്‍ടെയിന്റ്‌മെന്റ് മൂവി ആയിരിയ്ക്കും 'കാഷ്‌മോരാ' എന്ന് സംവിധായകന്‍ ഗോകുൽ പറയുന്നു.