Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്ത് കോടി കളക്ഷനുമായി കാതല്‍; അപൂര്‍വ നേട്ടം

ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി എത്തിയിരിക്കുന്നത്

Kaathal The Core 10 Cr collection
, വ്യാഴം, 30 നവം‌ബര്‍ 2023 (16:47 IST)
ഒരു ഓഫ് ബീറ്റ് ചിത്രത്തിനു ലഭിക്കുന്ന മികച്ച തിയറ്റര്‍ കളക്ഷനുമായി മമ്മൂട്ടിയുടെ 'കാതല്‍ ദി കോര്‍'. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 10 കോടിയിലെത്തി. കേരളത്തില്‍ നിന്ന് മാത്രം ഒരാഴ്ച കൊണ്ട് ചിത്രം നേടിയത് 7.2 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 1.8 കോടി കളക്ട് ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. വേള്‍ഡ് കളക്ഷന്‍ നോക്കുമ്പോള്‍ ഒരാഴ്ച കൊണ്ട് ചിത്രം പത്ത് കോടി ക്ലബില്‍ കയറി. ജിസിസിയിലെ മിക്ക രാജ്യങ്ങളിലും റിലീസ് ഇല്ലാതെ തന്നെയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. 
 
ജിയോ ബേബി സംവിധാനം ചെയ്ത കാതലില്‍ ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി എത്തിയിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം. സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 
 
അതേസമയം ചിത്രം ഡിസംബര്‍ അവസാനത്തോടെ ഒടിടി പ്ലാറ്റ്‌ഫോമിലും എത്തും. ക്രിസ്മസിനു മുന്നോടിയായി ഡിസംബര്‍ 23 നോ 24 നോ ഒടിടി റിലീസുണ്ടാകുമെന്നാണ് വിവരം. നെറ്റ്ഫ്‌ളിക്‌സില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, ട്രക്കിയോസ്റ്റമി പരിഗണിക്കുന്നു