കബാലിയാകാന്‍ രജനി വാങ്ങിയ പ്രതിഫലം വെളിപ്പെടുത്തി
കബാലിയാകാന്‍ രജനി വാങ്ങിയ പ്രതിഫലം വെളിപ്പെടുത്തി
കബാലിയായി രജനികാന്ത് എത്തുന്നു എന്ന വാര്‍ത്തകള്‍ കേട്ടയുടന്‍ ആരാധകര്‍ അന്വേഷിച്ച പ്രധാന കാര്യം രജനിയുടെ പ്രതിഫലത്തെ കുറിച്ചായിരുന്നു. 110 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രത്തില്‍ എത്ര കോടി സ്റ്റൈല്‍ മന്നന് നല്‍കിയെന്നറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു. 35 കോടി രൂപയാണ് രജനികാന്ത് പ്രതിഫലമായി വാങ്ങിയതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 35 കോടിയ്‌ക്കൊപ്പം ലാഭത്തിന്റെ ഒരു വിഹിതവും രജനിയ്ക്ക് പ്രതിഫലമായി ലഭിക്കും. ചിത്രം പരാജയമായാല്‍ പ്രതിഫലം തിരികെ നല്‍കാനും നഷ്ടം നികത്താനും രജനി തയ്യാറാകുന്നതിനാല്‍ തന്നെയാണ് ഇത്രയംു ഉയര്‍ന്ന പ്രതിഫലം താരത്തിന് നല്‍കുന്നതും.
റിലീസ് ദിവസം ഇന്ത്യയില്‍ നിന്നുമാത്രം 250 കോടി രൂപയാണ് കബാലി നേടിയത്. അമേരിക്കയില്‍ 480 തിയറ്ററുകളഇലും മലേഷ്യയില്‍ 480 തിയറ്ററുകളിലും ഗള്‍ഫ് രാജ്യങ്ങളില്‍ 500 ലേറെ തിയറ്ററുകളിലും കബാലി പ്രദര്‍ശനം നടത്തുന്നുണ്ട്. ഇതുകൂടാതെ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ശ്രീലങ്ക, സ്വിറ്റ്‌സര്‍ലണ്ട്, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തിരുന്നു.