Webdunia - Bharat's app for daily news and videos

Install App

ഇതെന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണ്,'കഠിന കഠോരമീ അണ്ഡകടാഹം' സിനിമയ്ക്ക് ലഭിക്കുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ് തിരക്കഥാകൃത്തായ ഹര്‍ഷദ്

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മെയ് 2023 (11:25 IST)
കഠിന കഠോരമീ അണ്ഡകടാഹം ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ്.സോണി ലിവ്വിലൂടെ മെയ് 19 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ച സിനിമയ്ക്ക് നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നതിനുള്ള സന്തോഷം തിരക്കഥാകൃത്തായ ഹര്‍ഷദ് പങ്കുവെച്ചു.
 
 ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് ആണ് തിരക്കഥ ഒരുക്കുന്നത്. 
'യാ റബ്ബേ.... എന്തൊരു മനുഷ്യരാണ് ചുറ്റുമുള്ളത്. കഠിന കഠോരമീ അണ്ഡകടാഹം തിയേറ്ററില്‍ റിലീസായിരുന്ന നേരത്തും പിന്നെ ഇന്നലെ മുതല്‍ #osnylive ല്‍ വന്നു തുടങ്ങിയപ്പൊഴും ഞങ്ങള്‍ക്ക് വരുന്ന മെസ്സേജുകളിലും ഫോണ്‍ കോളിലും നിറഞ്ഞു നില്‍ക്കുന്ന ഇമോഷണന്‍സ് യാ അള്ളാ, ഇതെന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണ്! എല്ലാവരുടെ മെസ്സേജിലും ഫോണിലും ആവര്‍ത്തിച്ചു വന്ന ഒരു വാചകം: വല്ലാത്തൊരു സിനിമ... ! ഈ സ്‌നേഹം, ഇതൊരു ഊര്‍ജ്ജമാണ്. ആയിരമായിരം നന്ദി മനുഷ്യരേ..',-ഹര്‍ഷദ് കുറിച്ചു.
 
ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments