കൈതി 2 സംഭവിക്കില്ല? ആശങ്കയില്‍ ആരാധകര്‍, കാരണമിത്

കൈതി 2, വിക്രം 2 എന്നീ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകരെ ആശങ്കപ്പെടുത്തി പുതിയ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു

WEBDUNIA
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (11:30 IST)
ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തിയ ചിത്രമാണ് കൈതി. 2019 ഒക്ടോബര്‍ 25 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.  നടന്‍ കാര്‍ത്തി 'ദില്ലി' എന്ന വേഷത്തില്‍ എത്തി തിളങ്ങിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ആയിരുന്നു എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ലോകേഷ് പ്രഖ്യാപിച്ചിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ(എല്‍സിയു) ഈ ആദ്യ ചിത്രം കൂടിയായിരുന്നു കൈതി. 
 
കൈതിക്ക് രണ്ടാം ഭാ?ഗം ഉണ്ടാകുമെന്ന് 2022ല്‍ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. നിര്‍മാതാക്കളായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ലോകേഷിന്റെ തന്നെ വിക്രം എന്ന ചിത്രവും റിലീസ് ആയി. വിക്രത്തിന്റെ രണ്ടാം ഭാഗവും ലോകേഷ് പ്രഖ്യാപിച്ചിരുന്നു. വിക്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സൂര്യ, കാര്‍ത്തി എന്നിവരുടെ കൂട്ടിമുട്ടലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 
 
കൈതി 2, വിക്രം 2 എന്നീ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകരെ ആശങ്കപ്പെടുത്തി പുതിയ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. കൈതിയില്‍ കാര്‍ത്തിയുടെ മകളായി എത്തിയ മോണിക്ക ആണ് പ്രേക്ഷകരുടെ ആശങ്കയ്ക്ക് കാരണം. കൈതിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകര്‍ മോണിക്കയുടെ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്. മോണിക്ക ഇപ്പോള്‍ ചെറിയ കുട്ടിയല്ല. അതുകൊണ്ട് തന്നെ, മകളില്ലാതെ എങ്ങനെ കൈതിയുടെ രണ്ടാം ഭാഗം ചിത്രികരിക്കുമെന്നാണ് ചിലരുടെ ആശങ്ക. മറ്റു താരങ്ങള്‍ക്കൊന്നും ആകാരം ഒരു തടസ്സമാകില്ലെന്നിരിക്കെ, മോണിക്കയുടെ കഥാപാത്രം വലുതായാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാന്‍ തടസ്സമാകില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍, ഇത്തരം ആശങ്ക വേണ്ടെന്നും മോണിക്ക കൈതി 2 എടുക്കാന്‍ ഒരു തടസ്സമാകില്ലെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാളിലെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ സംഭവം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

മാലിന്യം കത്തിക്കുന്നതിനിടെ തീപിടുത്തം, പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴയെത്തും

വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് സർവകാല റെക്കോഡ്; 2025-ൽ എത്തിയത് രണ്ടരക്കോടിയിലധികം സഞ്ചാരികളെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments