Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അന്ന് ബസ് കൂലി പോലും ലഭിച്ചില്ല,പരാതി പറഞ്ഞിട്ട് കാര്യമില്ല', കരിയറിലെ തുടക്കകാലത്തെക്കുറിച്ച് നടി ഗ്രേസ് ആന്റണി

'I didn't even get the bus fare then

കെ ആര്‍ അനൂപ്

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (08:38 IST)
നിലവില്‍ തനിക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്ന ഉണ്ടെന്ന് ഗ്രേസ് ആന്റണി. മലയാളത്തേക്കാള്‍ പ്രതിഫലം തമിഴില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുമെന്നും അവിടെയുള്ള നിര്‍മാതാക്കള്‍ പൈസ ഇറക്കാന്‍ തയ്യാറാണെന്നും നടി പറയുന്നു. എന്നാല്‍ തുടക്കകാലത്ത് ബസ് കൂലി പോലും ലഭിക്കാതിരുന്ന അനുഭവമുണ്ട് ഗ്രേസ് ആന്റണിക്ക്. 
 
'നിലവില്‍ ഞാന്‍ അര്‍ഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍, അതിലെ നായകനെക്കാള്‍ പ്രതിഫലം ആയിരുന്നു എനിക്ക്. അതും ഒരു പോയിന്റ് ആണ്.
ഒരു സനിമ ചെയ്യുമ്പോള്‍ നമ്മളെക്കാള്‍ പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴില്‍ കാര്യങ്ങള്‍ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാന്‍ പറ്റിയില്ലെങ്കിലും മലയാള സിനിമയെക്കാള്‍ പ്രതിഫലം അവിടെന്ന് നമുക്ക് കിട്ടും.
അവിടെ ഉള്ള നിര്‍മാതാക്കള്‍ പൈസ ഇറക്കാന്‍ തയ്യാറാണ്. നമ്മള്‍ ചെയ്യുന്ന വര്‍ക്ക് നല്ലതാണെങ്കില്‍, ക്വാളിറ്റി നല്ലതാണെങ്കില്‍ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. അത് മനസിലാക്കിയിട്ടുള്ള ആളാണ് ഞാന്‍. തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല.
അതൊരു സ്ട്രഗിളിങ് സ്റ്റേജ് ആണ്. അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാന്‍ സാധിക്കുക,' - ഗ്രേസ് ആന്റണി പറയുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല ! സിനിമ ഏതാണെന്ന് അറിയാമോ ?