Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാക്കക്കുയിലിലെ എലീനയെ ഓര്‍മയില്ലേ? ആ ഉഡായിപ്പ് കഥാപാത്രത്തെ ഗംഭീരമാക്കിയ നടി ഇപ്പോള്‍ ഇങ്ങനെ

കാക്കക്കുയിലിലെ എലീനയെ ഓര്‍മയില്ലേ? ആ ഉഡായിപ്പ് കഥാപാത്രത്തെ ഗംഭീരമാക്കിയ നടി ഇപ്പോള്‍ ഇങ്ങനെ
, തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (13:44 IST)
'ഉഡായിപ്പിന് കൈയും കാലും വയ്ക്കുക' എന്ന പ്രയോഗം പൊതുവെ മലയാളികള്‍ക്കിടയിലുണ്ട്. ഇത്തരം കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. ബോയിങ് ബോയിങ്ങിലെ മോഹന്‍ലാല്‍ മുതല്‍ കാക്കക്കുയിലിലെ മുകേഷ് വരെ പ്രിയദര്‍ശന്‍ സിനിമകളില്‍ വന്നുപോയത് നിരവധി ഉഡായിപ്പ് കഥാപാത്രങ്ങളാണ്. അതില്‍ ഏറ്റവും എടുത്തുപറയേണ്ട കഥാപാത്രമാണ് കാക്കക്കുയിലിലെ എലീന എന്നത്. ബാങ്ക് മോഷണവും കൂടെ നിന്നവരെ പോലും പറ്റിച്ച് കടന്നുകളയാനുള്ള എലീനയുടെ ശ്രമങ്ങളും കാക്കക്കുയിലില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന സീനുകളായിരുന്നു. കാക്കക്കുയിലിലെ എലീന ഇപ്പോള്‍ എവിടെയാണ്? 
webdunia
 
സുചേത ഖന്നയാണ് കാക്കക്കുയില്‍ എലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡിഡി നാഷണലില്‍ സംപ്രേഷണം ചെയ്തിരുന്ന കരംചന്ദ് എന്ന കുറ്റാന്വേഷണ പരമ്പരയിലൂടെയാണ് സുചേത ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2001 ല്‍ പുറത്തിറങ്ങിയ കാക്കക്കുയിലില്‍ അഭിനയിക്കാന്‍ പ്രിയദര്‍ശന്റെ ക്ഷണം സ്വീകരിച്ചാണ് സുചേത എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്. കാക്കക്കുയിലിന് ശേഷം ഏതാനും ഹിന്ദി ചിത്രങ്ങളിലും സുചേത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും താരം ടെലിവിഷന്‍ രംഗത്ത് സജീവമാണ്. 
webdunia
 
പത്തില്‍ താഴെ സിനിമകളില്‍ മാത്രമാണ് സുചേത ഖന്ന അഭിനയിച്ചിരിക്കുന്നത്. കസൂര്‍ എന്ന സിനിമയിലൂടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം. രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ജാന അഞ്ജാനി എന്ന സിനിമയിലും സുചേത അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളിലും താരം സജീവമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം ആദ്യം തുറന്നു പറഞ്ഞത് ജോമോന്‍; മൂന്ന് ആഴ്ച കൊണ്ട് പ്രണയമൊക്കെ ഉണ്ടാകുമോ എന്ന് ആന്‍ അഗസ്റ്റിന്റെ അമ്മ, ഒടുവില്‍ വിവാഹമോചനം