Webdunia - Bharat's app for daily news and videos

Install App

ബോക്‍സോഫീസില്‍ കാല രക്ഷപ്പെട്ടോ ?; പുതിയ കണക്കുകളില്‍ ഞെട്ടി ആരാധകര്‍

ബോക്‍സോഫീസില്‍ കാല രക്ഷപ്പെട്ടോ ?; പുതിയ കണക്കുകളില്‍ ഞെട്ടി ആരാധകര്‍

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (20:11 IST)
സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്റെ പുതിയ സിനിമ കാല ബോക്‍സ് ഓഫീസില്‍ നില മെച്ചപ്പെടുത്തുന്നു. ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ ലഭിച്ച തണുപ്പന്‍ പ്രതികരണത്തില്‍ നിന്നും രജനി ചിത്രം മുക്തി നേടിയെന്നാണ് വിലയിരുത്തല്‍.

ചിത്രം റിലീസ് ചെയ്‌ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ രജനി ആരാധകര്‍ ഏറെയുള്ള ചെന്നൈയില്‍ നിന്ന് മാത്രം 7.23 കോടി രൂപയാണ് കാല നേടിയത്. ഓസ്‍ട്രേലിയയില്‍ നാല് ദിവസത്തിനുള്ളില്‍ 2.04 കോടി രൂപയാണ്
പാ രഞ്ജിത് ചിത്രം നേടിയിരിക്കുന്നത്.

നില മെച്ചപ്പെടുത്തിയെങ്കിലും രജനിയുടെ കഴിഞ്ഞ ചിത്രം കബാലിക്കൊപ്പമുള്ള കളക്ഷന്‍ കാല നേടില്ല എന്നാണ് വിലയിരുത്തല്‍. മിക്ക തിയേറ്ററുകളിലും ടിക്കറ്റ് ലഭ്യമാണ്. രജനിയുടെ ആരാധകര്‍ മാത്രമാണ് സിനിമയ്‌ക്ക് പിന്നാലെ അലയുന്നത്.

നിരൂപക പ്രശംസ ഏറ്റുവാങ്ങിയ കാലയ്‌ക്ക് ആദ്യ ദിനത്തിലേറ്റ തിരിച്ചടിക്ക് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രജനിയുടെ രാഷ്‌ട്രീയ പ്രവേശനം, തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കമ്പനിക്കെതിരായുള്ള  പ്രതിഷേധത്തിനെതിരേ നടത്തിയ പ്രസ്‌താവന, കാവേരി പ്രശ്‌നം, വ്യാജ പതിപ്പ് എന്നീ വിഷയങ്ങളാണ് ചിത്രത്തിന് തണുപ്പൻ പ്രതികരണം ലഭിക്കാനായ കാരണങ്ങള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments