Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലു കൊടുത്ത കൈയ്ക്ക് തിരിച്ചു കൊത്തും, മണിയുടെ മരണം പ്രവചിക്കപ്പെട്ടിരുന്നോ?; വീഡിയോ കാണൂ

കലാഭവൻ മണി മരണപ്പെട്ടിട്ടി മാസങ്ങളായിട്ടും അദ്ദേഹത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ സാഹത്ത്തിൽ മണിയുടെ മരണം മുത്തപ്പൻ നേരത്തേ പ്രവചിച്ചിരുന്നതായി വാർത്തകൾ. മുത്തപ്പൻ മണിയുമായി സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മ

പാലു കൊടുത്ത കൈയ്ക്ക് തിരിച്ചു കൊത്തും, മണിയുടെ മരണം പ്രവചിക്കപ്പെട്ടിരുന്നോ?; വീഡിയോ കാണൂ
, ശനി, 2 ജൂലൈ 2016 (16:55 IST)
കലാഭവൻ മണി മരണപ്പെട്ടിട്ടി മാസങ്ങളായിട്ടും അദ്ദേഹത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ സാഹത്ത്തിൽ മണിയുടെ മരണം മുത്തപ്പൻ നേരത്തേ പ്രവചിച്ചിരുന്നതായി വാർത്തകൾ. മുത്തപ്പൻ മണിയുമായി സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്നത്.
 
കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രത്യേകചടങ്ങിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. മുത്തപ്പന്‍ വേഷധാരി കലാഭവന്‍ മണിയോട് ഭാവികാര്യങ്ങൾ പ്രവചിക്കുന്നതു വിഡിയോയിൽ കാണാം. ‘നീ പാല്‍ കൊടുത്ത് വളര്‍ത്തിയവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തും. കരുതിയിരിക്കുക. നിന്റെ അപകടത്തിന് കാരണം നിനക്ക് ചുറ്റുമുളളവരാണ്.’ ഇങ്ങനെയൊരു മുന്നറിയിപ്പാണ് മണിക്ക് നൽകുന്നത്. 
 
മുത്തപ്പന്റെ വാക്കുകള്‍ ശ്രദ്ധയോടെ മണി കേള്‍ക്കുന്നതും അസ്വസ്ഥനാകുന്നതും ദൃശ്യങ്ങളില്‍ കാണാം. മകളും സഹോദരനും അമ്മയും ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് വെളിപ്പെടുത്തല്‍. കൂടെ മറ്റുപലരേയും കാണാൻ സാധിക്കും. എന്നാൽ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിൽക്കുന്നതിനാൽ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ പ്രവചനം ദുരൂഹത വർധിപ്പിക്കുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്‌ട്രേലിയയിലും കബാലി, ആരാധികയുടെ വക കബാലി കേക്കും