Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓര്‍മ്മപ്പൂക്കള്‍, കലാഭവന്‍ മണിയുടെ വേര്‍പാടിന് ഇന്ന് എട്ടു വയസ്സ്

Kalabhavan Mani

കെ ആര്‍ അനൂപ്

, ബുധന്‍, 6 മാര്‍ച്ച് 2024 (10:40 IST)
Kalabhavan Mani
കലാഭവന്‍ മണിയുടെ വേര്‍പാടിന് ഇന്ന് എട്ടു വയസ്സ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഓരോ മലയാളികളുടെ മനസ്സിലും നിറഞ്ഞുനില്‍ക്കുന്നു. ആടിയും പാടിയും ചിരിപ്പിച്ച ചാലക്കടിക്കാരന്‍ ഇപ്പോഴും ഇവിടെത്തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് സാധാരണക്കാര്‍ക്ക് ഇഷ്ടം. കലാഭവന്‍ മണിയുടെ ഓര്‍മ്മകളിലാണ് സിനിമ ലോകം. തന്റെ സുഹൃത്ത് ഇപ്പോഴും കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് ദിലീപിന് ഇഷ്ടം. ഓര്‍മ്മ ചിത്രം പങ്കുവെച്ചുകൊണ്ട് മണിയോടുള്ള സ്‌നേഹം ദിലീപ് ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചു.   
 
കഴിഞ്ഞുപോയ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ മണിയെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല. സിനിമകളിലൂടെയും പാട്ടുകളിലൂടെയും ആ ശബ്ദം നിറഞ്ഞുനില്‍ക്കുന്നു. 
2016 മാര്‍ച്ച് ആറിനായിരുന്നു മണി ലോകത്തോട് വിട പറഞ്ഞത്. ഇനിയും പാടാത്തതും പാടാന്‍ ബാക്കി വെച്ചതുമായ നാടന്‍ പാട്ടുകളും ബാക്കി വെച്ചായിരുന്നു കുനിശ്ശേരി രാമന്റെ മകന്‍ മണി കടന്നു പോയത്.
ആദ്യ താരമായി അഭിനയജീവിതം തുടങ്ങിയ മണി വില്ലനായും നായക നടനായും തിളങ്ങി. അക്ഷരം എന്ന സിനിമയില്‍ തുടങ്ങി സല്ലാപത്തിലെ വേഷത്തിലൂടെ തെന്നിന്ത്യയിലെ വിലപിടിപ്പുള്ള താരമായി മാറി കലാഭവന്‍ മണി. മണിക്ക് തുല്യം മണി മാത്രമാണെന്നാണ് ഇപ്പോഴും മലയാളികള്‍ പറയുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്റെ മരണം, സ്വപ്നം സാക്ഷാത്കരിക്കാന്‍ മക്കള്‍, വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വീണ്ടും ഒന്നിക്കുന്നു