Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം പുലിമുരുകൻ, പിന്നെ നരേന്ദ്ര മോദി; ഒപ്പം നിൽക്കുമോയെന്ന് കലവൂർ രവികുമാർ

ആദ്യം പുലിമുരുകനെ പേടിച്ചു, ഇപ്പോള്‍ നോട്ടിലൂടെ പ്രധാനമന്ത്രിയും പേടിപ്പിക്കുകയാണോ? സംവിധായകന്‍ കലവൂര്‍ രവികുമാര്‍

കലവൂർ രവികുമാർ
, വെള്ളി, 18 നവം‌ബര്‍ 2016 (15:12 IST)
കലവൂർ രവികുമാർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. കഴിഞ്ഞാ മാസം റിലീസ് ചെയ്യേണ്ടതായിരുന്നു ചിത്രം. എന്നാൽ, മോഹൻലാലിന്റെ പുലിമുരുകൻ തീയേറ്ററുകളിൽ നിറഞ്ഞോടുന്നതിനാൽ മറ്റൊരു ദിവസത്തിലേക്ക് നീട്ടിവെക്കുകയായിരുന്നു. സംവിധായകൻ തന്നെയാണ് അന്ന് കാരണം വ്യക്തമാക്കിയതും. 
 
എന്നാല്‍ ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ പുതിയ നോട്ടുനയം സിനിമയെ വീണ്ടും പ്രതിസന്ധിയിൽ ആഴ്ത്തുന്നുവെന്ന് സംവിധായകൻ പറയുന്നു. പുതിയ 100 ന്‍റെയും 500 ന്‍റെയും നോട്ടുകൾ വിതരണത്തിനെത്തിയാലേ, നമ്മുടെ എ ടി എം മെഷീനുകൾ പഴയതു പോലെ പ്രവർത്തന സജ്ജമാവുകയുള്ളു. എങ്കിലേ ഈ സ്ഥിതിക്കു മാറ്റം വരൂ. ഇപ്പോൾ എ ടി എം കൗണ്ടറുകൾ ഒക്കെ ബേക്കറികൾ വാടകയ്ക്ക് ചോദിക്കുകയാണ് ബിസ്ക്കറ്റും കേക്കുമൊക്കെ ഡിസ്പ്ലേ ചെയ്യാൻ എന്നാണു സരസമായ ഒരു സുഹൃത്തിന്‍റെ കമന്റ്. 
 
കലവൂർ രവികുമാറിന്റെ വാക്കുകളിലൂടെ:
 
ദയവായി ഒപ്പം നിൽക്കുമോ ?
 
പേടിച്ചാൽ ദു:ഖിക്കേണ്ട എന്നാണല്ലോ? അതു കൊണ്ടാണു പുലിമുരുകനെ പേടിച്ച് 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന എന്‍റെ ചിത്രത്തിന്‍റെ റിലീസ് മാറ്റിയത്. നവംബർ 25 ആണ് പുതിയ റിലീസ് ഡേറ്റ്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു നയം ഞങ്ങളെ പേടിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ തിയേറ്ററുകൾ ശൂന്യമായിരുന്നു. നാം ഇപ്പോൾ ചിലവു ചുരുക്കുകയാണല്ലോ? സ്വാഭാവികമായും അതിന്‍റെ പ്രഹരം ആദ്യം ലഭിക്കുക എന്‍റർടെയിൻമെന്‍റ ഇന്ഡസ്ട്രിക്കാവുമല്ലോ?
 
പുതിയ 100 ന്‍റെയും 500 ന്‍റെയും നോട്ടുകൾ വിതരണത്തിനെത്തിയാലേ, നമ്മുടെ ATM മെഷീനുകൾ പഴയതു പോലെ പ്രവർത്തന സജ്ജമായാലേ ഈ സ്ഥിതിക്കു മാറ്റം വരൂ. ഇപ്പോൾ ATM കൗണ്ടറുകൾ ഒക്കെ ബേക്കറികൾ വാടകയ്ക്ക് ചോദിക്കുകയാണ് ബിസ്ക്കറ്റും കേക്കുമൊക്കെ ഡിസ്പ്ളേ ചെയ്യാൻ എന്നാണു സരസമായ ഒരു സുഹൃത്തിന്‍റെ കമന്‍റെ . ഇത്തരം കമന്റുകൾക്കു ആയുസ്സുണ്ടാവല്ലേ എന്നാണു പ്രാർത്ഥന. സിനിമയ്ക്ക് മാത്രമല്ല എന്തിനും അതല്ലേ ഉള്ളൂ പോംവഴി.
 
ഇതിനിടയിൽ ബാങ്കുകാരുടെ സേവനം സ്മരിക്കാതെ വയ്യ. ബാങ്കു സമയം കഴിഞ്ഞിട്ടും അത്യാവശ്യക്കാരനായ ഒരാൾക്ക് ബാങ്കു ജീവനക്കാർ എല്ലാവരും പിരിവെടുത്തു പണം നൽകുന്നതു കണ്ടു. പ്രതിസന്ധികളിലാണു നാം ഇങ്ങനെ മനുഷ്യരാവേണ്ടത്. സഹകരണബാങ്കുകൾ ഇതിനൊന്നും ആവാത്ത നിസ്സഹായതയിലാണെന്നതു ഇതിനിടയിൽ മറക്കുന്നില്ല. ഇതിനിടയിലും ചിത്രങ്ങൾ റിലീസ് ചെയ്യാതെ തരമില്ല.
 
തിയേറ്ററുകൾ ബ്ലോക്ക് ചെയ്തു കഴിഞ്ഞ്, പോസ്റ്ററുകൾ ഒട്ടിച്ചു കഴിഞ്ഞ്, ഫ്ലെക്സുകൾ ഉയർത്തി കഴിഞ്ഞ്, ക്യൂബിലും യു എഫ് ഒ യിലും ചിത്രം അപ്‌ലോഡ് ചെയ്തു കഴിഞ്ഞ് ഒരു നിർമ്മാതാവു എത്ര തവണ റിലീസ് മാറ്റി വെക്കും? അതു അദ്ദേഹത്തിനുണ്ടാക്കുന്ന നഷ്ടം ഊഹിക്കാമല്ലോ? ഇതു ഏറ്റവും ഏറെ തിരിച്ചറിയേണ്ടതു തിയേറ്റർ ഉടമകളാണ്. ഈ പ്രതിസന്ധിയിലും പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളെ പരമാവധി പിടിച്ചു നിർത്താനുള്ള ശ്രമം തിയേറ്ററുകളുടെ ഭാഗത്തു നിന്നുണ്ടാകണം. രസകരമായ ചിത്രങ്ങളെ കൈവിട്ടു കളയരുത്. പോക്കറ്റിൽ നിന്നു പണമെടുത്തു നൽകിയ ബാങ്ക് ജീവനക്കാർ ഒരു പ്രതീകമാകുന്നതു ഇവിടെയല്ലേ ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമുരുകന്റെ വിജയം ആഘോഷിക്കാൻ അവൾ ഇല്ലാതെ പോയി: ഷാജി കുമാർ