Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷമാക്കി കാളിദാസ് ജയറാം, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷമാക്കി കാളിദാസ് ജയറാം, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഏപ്രില്‍ 2021 (09:35 IST)
വീണുകിട്ടിയ ഒഴിവുകാലം ആഘോഷമാക്കുകയാണ് കാളിദാസ് ജയറാം. സിനിമ തിരക്കുകളില്‍ നിന്നും മാറി മാലിദ്വീപിലാണ് നടന്‍ ഇപ്പോള്‍ ഉള്ളത്.തന്റെ സന്തോഷകരമായ യാത്രയിലെ ചില മനോഹരമായ കാഴ്ചകള്‍ ആരാധകരുമായി പങ്കുവെക്കാനും നടന്‍ മറന്നില്ല. നീല കടലിനെ പശ്ചാത്തലമാക്കി നിരവധി ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. അതിനിടെ തന്റെ സൗന്ദര്യ രഹസ്യവും നടന്‍ വെളിപ്പെടുത്തി.
webdunia
 
മുഖത്ത് ചാര്‍ക്കോള്‍ ഫേസ്മാസ്‌ക്ക് ഉപയോഗിക്കുന്ന ചിത്രം കാളിദാസ് പങ്കു വെച്ചതോടെ നിരവധി സെലിബ്രിറ്റികളും ആരാധകരും രസകരമായ കമന്റുകളുമായി ഫോട്ടോയ്ക്ക് താഴെ എത്തി. രജനി എന്ന് പേരിട്ടിരിക്കുന്ന മലയാളം-തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് കാളിദാസ്.കൂടാതെ ഒരു ആന്തോളജി ചിത്രവും നടന് മുന്നിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരക്കാറിന് തീയേറ്റര്‍ റിലീസിന് ഭാഗ്യമില്ലേ ? വീണ്ടും റിലീസ് മാറ്റി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം !