സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ എതിര്‍പ്പ് രൂക്ഷം; പ്രതികരണവുമായി കമൽ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ എതിര്‍പ്പ് രൂക്ഷം; പ്രതികരണവുമായി കമൽ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയാക്കുന്നതിലുള്ള പ്രതിഷേധം അവസാനിക്കുന്നില്ല. ആഗസ്റ്റ് എട്ടാം തീയതി നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വിവാദമായിരിക്കുന്നത്. എന്നാൽ ആ വിവാദത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് അക്കാദമി ചെയർമാൻ കമൽ.
'ഈ തീരുമാനം സര്‍ക്കാരിന്റേതാണെ'ന്നാണ് കമലിന്റെ പ്രതികരണം. നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തതില്‍ മോഹൻലാലും 'അമ്മ'യും എടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് പല മേഖലകളിൽ നിന്നും മോഹന്‍ലാലിനെതിരെ എതിര്‍പ്പ് വരുന്നത്.
ചടങ്ങില്‍ പ്രാധാന്യം നല്‍കേണ്ടത് അവാര്‍ഡ് നേടിയവര്‍ക്കും മുഖ്യമന്ത്രിയ്ക്കുമാണെന്ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ. ജോസഫ് പറഞ്ഞു. മോഹന്‍ലാല്‍ വന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു ജൂറി അംഗവും സംവിധായകനുമായ ഡോക്ടര്‍ ബിജു വ്യക്തമാക്കിയിരുന്നു.