Webdunia - Bharat's app for daily news and videos

Install App

തഗ്‌ ലൈഫിൽ വില്ലനോ? ചർച്ചയായി കമൽഹാസന്റെ മറുപടി

നിഹാരിക കെ.എസ്
ശനി, 22 ഫെബ്രുവരി 2025 (15:28 IST)
തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് തഗ് ലൈഫ്. വർഷങ്ങൾക്ക്  ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായിക. അണിയറയിൽ സിനിമ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കറായാണ് ചിത്രത്തിൽ കമൽ ഹാസൻ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപത്രത്തെക്കുറിച്ച് കമൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ ചിത്രത്തിൽ നല്ലവനാണോ വില്ലനാണോ എന്ന ചോദ്യത്തിനാണ് കമലിന്റെ കലക്കൻ മറുപടി.
 
'രംഗരായ ശക്തിവേല്‍ നായ്ക്കര്‍ നല്ലവനാണോ വില്ലനാണോ ചോദിച്ചാൽ അതിന് ഉത്തരം ഇല്ല. നല്ലതും മോശവും ചേർന്നതാണ് എന്ന് പറയാം. എല്ലാം നിങ്ങളോട് പറഞ്ഞിട്ട് ഞാൻ എങ്ങനെയാണ് മണിരത്നത്തെ കാണുന്നത്. ഞാൻ കഷ്ടപ്പെട്ട് എഡിറ്റ് എല്ലാം ചെയ്തത് വെറുതെ ആയില്ലേ, നിങ്ങൾ എല്ലാം എല്ലാരോടും പറഞ്ഞില്ലേ എന്ന് അദ്ദേഹം എന്നോട് ചോദിക്കില്ലേ ? കണക്കിൽ ഏതാണ് പ്രധാനം കൂട്ടലോ കുറയ്ക്കലോ എന്ന് ചോദിക്കുന്നത് പോലെയാണ് തഗ് ലൈഫിൽ എന്റെ കഥാപാത്രത്തെ കുറിച്ച് ചോദിക്കുന്നത്,' കമൽ ഹാസൻ പറഞ്ഞു.
 
ചിത്രം ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തും. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments