Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൗതമിയുമായി കമൽ ഒരുമിച്ച് ജീവിക്കുകയാണെന്ന് അറിഞ്ഞ് ഭാര്യ സരിക ബാൽക്കണിയിൽ നിന്നും ചാടി!

ഗൗതമിയുമായി കമൽ ഒരുമിച്ച് ജീവിക്കുകയാണെന്ന് അറിഞ്ഞ് ഭാര്യ സരിക ബാൽക്കണിയിൽ നിന്നും ചാടി!

നിഹാരിക കെ.എസ്

, ചൊവ്വ, 28 ജനുവരി 2025 (11:40 IST)
അഭിനയം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച കമൽ ഹാസൻ പക്ഷേ വ്യക്തിജീവിതത്തിൽ അത്ര വിസ്മയം ആയിരുന്നില്ലെന്ന് വിമർശനമുണ്ട്. നടി ശ്രീവിദ്യയുമായി പ്രണയത്തിലിരിക്കുന്ന സമയത്താണ് നർത്തകി വാണിഗണപതിയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. വാണി ആയിട്ടുള്ളപ്പോൾ തന്നെ നടി സരികയുമായി ഇഷ്ടത്തിലായി. സരികയെ വിവാഹം ചെയ്യുകയും രണ്ട് പെൺകുട്ടികൾ ഉണ്ടാവുകയും ചെയ്തു. സരികയുമായി പിരിയുന്നതിന് മുൻപ് തന്നെ കമൽ ഹാസൻ നടി ഗൗതമിയുമായി അടുപ്പത്തിലായി. 
 
ഈ സംഭവം സരികയുടെ ജീവിതം തന്നെ തകർത്തു കളഞ്ഞു. അന്ന് സരിക ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്. കമൽ-സരിക ദാമ്പത്യത്തിൽ സംഭവിച്ച താളപ്പിഴകൾ സരികയുടെ ജീവൻ എടുക്കുന്ന സംഭവങ്ങളിലേക്ക് വരെ നീണ്ടുവെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഗൗതമിയുമായി തന്റെ ഭർത്താവ് ബന്ധം ആരംഭിച്ചുവെന്ന് അറിഞ്ഞ് സരിക ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്.
 
നടി ശ്രീവിദ്യയെ വിവാഹം കഴിപ്പിച്ച് തരില്ലെന്ന് നടിയുടെ അമ്മ പറഞ്ഞതോടെയാണ് കമൽ ഹാസൻ വാണി ഗണപതിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തത്. എന്നാൽ ഈ വിവാഹം പാതിവഴിയിൽ അവസാനിപ്പിച്ചു. ബന്ധം വേർപ്പെടുത്തുന്നതിന് മുൻപ് അന്ന് നടിയായി അഭിനയിച്ചിരുന്ന സരികയുമായി ജീവിച്ച് തുടങ്ങി. ശ്രുതി ഹാസൻ ജനിച്ചതിന് ശേഷമായിരുന്നു കമലും സരികയും വിവാഹിതരാവുന്നത്. പിന്നീട് രണ്ടാമത്തെ കുട്ടിയും ഉണ്ടായി.  
 
സരികയെ വേർപിരിയുന്നതിന് മുൻപ് തന്നെ കമൽ നടി ഗൗതമിയെ പരിചയപ്പെട്ടു. വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചിരുന്നില്ല. പകരം ലിവിങ് ടുഗതർ ആയിരുന്നു കമലും ഗൗതമിയും ചൂസ് ചെയ്‍തത്. ഇതറിഞ്ഞ സരിക വീടിന്റെ ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആ അപകടത്തിൽ നിന്നും ഭാഗ്യവശാൽ പരിക്കുകളോടെ നടി രക്ഷപ്പെട്ടു. തുടർന്ന് കമലുമായുള്ള ബന്ധത്തിൽ നിന്നും സരിക ഡിവോഴ്സ് വാങ്ങുകയായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഗൗതമിയുമായിട്ടും കമൽ ഹാസൻ ബന്ധം അവസാനിപ്പിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ ഭാഗ്യം തൃഷയാണ്'; അന്ന് വിജയ് പറഞ്ഞത് ഇന്ന് നടന് തന്നെ വിനയാകുമ്പോൾ