Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാത്സല്യത്തിലെ രാഘവൻ നായർ ടോക്സിക് ആണ്, താൻ ചെയ്ത രാപ്പകലിലെ കൃഷ്ണൻ പ്രശ്നക്കാരനല്ലെന്ന് കമൽ

വാത്സല്യത്തിലെ രാഘവൻ നായർ ടോക്സിക് ആണ്, താൻ ചെയ്ത രാപ്പകലിലെ കൃഷ്ണൻ പ്രശ്നക്കാരനല്ലെന്ന് കമൽ

നിഹാരിക കെ എസ്

, ശനി, 7 ഡിസം‌ബര്‍ 2024 (15:04 IST)
റിലീസായി വർഷങ്ങൾ കഴിഞ്ഞെങ്കിലും മനസിൽ തങ്ങി നിന്ന കഥാപാത്രങ്ങളാണ് രാപ്പകലിലെ കൃഷ്ണനും, വാത്സല്യത്തിലെ രാഘവൻ നായരും. ഒരുകാലത്ത് കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ സിനിമകളിലെ നായകൻ മമ്മൂട്ടി ആയിരുന്നു. അന്ന് പ്രേക്ഷകർ കൈയ്യടിച്ച് സ്വീകരിച്ച ഈ സിനിമകൾ ഇന്ന് പക്ഷെ മറ്റൊരു തലത്തിലാണ് ചർച്ചയാകുന്നത്. ഇരുകഥാപാത്രങ്ങൾക്കും വകതിരിവില്ലെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു. 
 
എന്നാൽ കൃഷ്ണൻ അത്ര പ്രശ്നക്കാരൻ അല്ലെന്നാണ് രാപ്പകലിൻറെ സംവിധായകൻ കമൽ പറയുന്നത്. വേലക്കാരൻ വേലക്കാരൻറെ സ്ഥാനത്ത് നിന്നാൽ മതിയെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ടാണ് കൃഷ്ണൻ ഇപ്പോൾ എയറിൽ കയറുന്നത്. ഇൻറർവെല്ലിന് തൊട്ടുമുമ്പുള്ള സീനിലാണ് കൃഷ്ണന് തല്ലുകിട്ടുന്നത്. കുറേ കാലം ഒരു വീട്ടിൽ മേൽനോട്ടക്കാരനായി നൽക്കുന്നയാൾ കുറച്ച് അധികാരമൊക്കെ കാണിക്കുന്നത് സ്വാഭാവികമാണെന്നും കമൽ പറയുന്നു. 
 
പക്ഷെ കൊച്ചിൽ ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തിലെ രാഘവൻ നായർ ടോക്സിക് ആണെന്നതിൽ സംശയമില്ലെന്നും കമൽ പറയുന്നു. പുരുഷാധിപത്യമാണ് അയാൾ കാണിക്കുന്നത്. ഭാര്യയെ തല്ലുന്ന, തറവാട് അടക്കി ഭരിക്കുന്ന, അയാളുടെ ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും അനുസരിച്ച് മാത്രം കാര്യങ്ങൾ നടക്കണമെന്ന് വാശിപിടിക്കുന്ന രാഘവൻ നായർ , അന്നുള്ള തറവാടുകളുടെ പ്രതിഫലനമാണ് ആ ചിത്രവും. കലാകാരന്മാരെന്ന നിലയിൽ നമ്മളും സ്വയം വിലയിരുത്തുകയും തിരുത്തുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും കമൽ പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വർഷങ്ങളോളം ലിവിങ് ടുഗെതർ, കല്യാണം വരെ എത്തില്ലെന്ന് സംശയിച്ചവരുണ്ട്: ദീപകിന് ജാഡ ആണെന്ന് അപർണ