Webdunia - Bharat's app for daily news and videos

Install App

മൂന്ന് രൂപങ്ങളില്‍, മൂന്ന് ഭാവങ്ങള്‍ കമ്മാരന്‍ വരുന്നു!

ഇതൊരു കിടിലന്‍ ട്രീറ്റ് തന്നെയാകും!

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (08:50 IST)
പ്രതിസന്ധികള്‍ക്കിടയില്‍ ദിലീപിന്റെ അടുത്തചിത്രവും റിലീസിനൊരുങ്ങുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ അടുത്ത പോസ്റ്ററും പുറത്തിറങ്ങി. ദിലീപിന്റെ മൂന്നു ഗറ്റപ്പുകളാണ് പോസ്റ്ററില്‍ ഉള്ളത്. 
 
സിനിമയില്‍ തൊണ്ണൂറ്റിയാറു വയസ്സുകാരന്റെ റോളും ദിലീപ് അഭിനയിക്കുന്നുണ്ട്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച് വിഷുവിനു തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിലെ ദിലീപിന്റെ ഗെറ്റപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.
 
ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ് എന്ന വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. രാവിലെ എട്ടിന് ഷൂട്ടിംഗ് ആരംഭിക്കണമെങ്കില്‍ പുലര്‍ച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ്പ് നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.
 
മുരളി ഗോപി, സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ശ്വേത മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments