ഇനി പ്രതീക്ഷ വേണ്ട, ആ കേസും ദിലീപിന് പുലിവാലാകും!
ദിലീപിനെതിരെ മറ്റൊരു കേസ് കൂടി!
Publish Date: Thu, 15 Mar 2018 (12:59 IST)
Updated Date: Thu, 15 Mar 2018 (13:02 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് കൂടാതെ നടന്‍ ദിലീപിനെതിരെ മറ്റൊരു കേസ് കൂടി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമിയിടപാട് വിഷയത്തില്‍ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.
നേരത്തേ താരത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപ് ഭൂമി കൈയേറ്റം നടത്തിയെന്ന് ആരോപിച്ച് കെ.സി സന്തോഷ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും ദിലീപിന് അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ട് ആണിപ്പോള്‍ കോടതി തള്ളിയത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ഭൂമിയില്‍ കൈയേറ്റമില്ലെന്ന് ലാന്‍ഡ് റവന്യൂ കമീഷണറുടെയും, ജില്ല സര്‍വേയറുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
സര്‍ക്കാര്‍ 1976ല്‍ കണ്ടുകെട്ടി പട്ടയഭൂമിയായി തിരിച്ച് വിറ്റ ഭൂമി നിയമപ്രകാരമാണ് വാങ്ങിയതെന്നാണ് ദിലീപിന്റെ വാദം.