Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയചിത്രങ്ങ‌ൾ ലീക്കായി; കേസു തെളിയിക്കാൻ ഋത്വിക് പാടുപെടും, ഹോട്ട് ചിത്രങ്ങൾ പിന്നാലെ പ്രതീക്ഷിക്കാമോ?

ബോളിവുഡിനെ ചൂടുപിടിപ്പിക്കുന്ന കങ്കണ റണാവത്ത് - ഋത്വിക് റോഷന്‍ പ്രണയവിവാദത്തിന് പുതിയ രസങ്ങ‌ൾ. കങ്കണയുമായി ബന്ധമൊന്നുമില്ലെന്ന് തെളിയിക്കാൻ ഋത്വിക് ഇനി കുറച്ച് വിഷമിക്കും. കാരണം വേറൊന്നുമല്ല, ഇരുവരും

പ്രണയചിത്രങ്ങ‌ൾ ലീക്കായി; കേസു തെളിയിക്കാൻ ഋത്വിക് പാടുപെടും, ഹോട്ട് ചിത്രങ്ങൾ  പിന്നാലെ പ്രതീക്ഷിക്കാമോ?
, ചൊവ്വ, 26 ഏപ്രില്‍ 2016 (16:54 IST)
ബോളിവുഡിനെ ചൂടുപിടിപ്പിക്കുന്ന കങ്കണ റണാവത്ത് - ഋത്വിക് റോഷന്‍  പ്രണയവിവാദത്തിന് പുതിയ രസങ്ങ‌ൾ. കങ്കണയുമായി ബന്ധമൊന്നുമില്ലെന്ന് തെളിയിക്കാൻ ഋത്വിക് ഇനി കുറച്ച് വിഷമിക്കും. കാരണം വേറൊന്നുമല്ല, ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം ലീക്കായിരിക്കുകയാണ്. പരസ്പരം പരസ്യമായി ചെളിവാരിയെറിൽ നടക്കുന്നതിനിടെയാണ് ചിത്രം ലീക്കായത്. 
 
വെളുത്ത ഷർട്ടിൽ ഋത്വികും നീല ടോപ്പിൽ കങ്കണയും ക്രിഷ് എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിനിടെ സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണ് ലീക്കായത്. സമീപത്ത് മറ്റൊരാൾ ഉണ്ടെങ്കിലും വ്യക്തമല്ല. ഇതോടുകൂടി ഇരുവരുടേയും പ്രണയബന്ധം ശക്തമായിരുന്നുവെന്ന് വിശ്വസിക്കുകയാണ് ആരാധകർ. ഇത് കേസിന് വലിയൊരു വഴിത്തിരിവാകുമെന്ന വിശ്വാസത്തിലാണ് കങ്കണ ആരാധകർ. അതേസമയം ചിത്രം പുറത്ത് വിട്ടത് ആരാണെന്ന് അറിവില്ല.
 
ഇരുവരുടേയും മെയിലുകൾ പുറത്ത് വിട്ടിരുന്നു. ങ്ങള്‍ പ്രണയത്തിലാണെന്ന് കങ്കണയും അല്ലെന്ന് ഋത്വികും ആവർത്തിക്കുന്നു. ഇതിനെത്തുടർന്ന് ഋത്വിക് കങ്കണക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈത്താങ്ങ് നൽകിയവർക്കായി... വിക്രമിന്റെ സമ്മാനം; 'സ്പിരിറ്റ് ഓഫ് ചെന്നൈ' - വീഡിയോ കാണൂ