Webdunia - Bharat's app for daily news and videos

Install App

'വിവാഹമോചിതയായി'; കനിഹയെ ഏറെ വേദനിപ്പിച്ച ഗോസിപ്പ്

Webdunia
ശനി, 3 ജൂലൈ 2021 (13:20 IST)
സിനിമാ താരങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പല താരങ്ങളും ഇത്തരം ഗോസിപ്പുകളില്‍ തളര്‍ന്നുപോയിട്ടുണ്ട്. നടി കനിഹയെ ഇത്തരത്തില്‍ ഏറെ വേദനിപ്പിച്ച ഒരു ഗോസിപ്പാണ് തന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ടത്. ഇതിനെതിരെ താരം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. 
 
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനിഹ വിവാഹമോചിതയായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നപ്പോള്‍ വല്ലാത്ത സങ്കടവും ദേഷ്യവും തോന്നി. പിന്നെ അതു വിട്ടുകളഞ്ഞു. വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിച്ചിരുന്ന സമയത്ത് ഇതേ കുറിച്ച് അറിയാന്‍ ഫോണ്‍ വിളിയുടെ തിരക്കായിരുന്നെന്നും കനിഹ പറയുന്നു. മാതൃഭൂമി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിഹ ഇക്കാര്യം അന്ന് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരെ വേദനിപ്പിക്കുകയും അതില്‍ ആഹ്ലാദം കണ്ടെത്തി ആസ്വദിക്കുകയും ചെയ്യുന്നത് ചിലരുടെ വിനോദമാണെന്നും അന്ന് കനിഹ പറഞ്ഞിരുന്നു. 

നടി കനിഹയുടെ ജന്മദിനമാണിന്ന്. മലയാളത്തില്‍ അധികം നടിമാര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഭാഗ്യത്തിന് ഉടമയാണ് കനിഹ. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്. 

ഇന്ന് 39-ാം ജന്മദിനം ആഘോഷിക്കുകയാണ് കനിഹ. പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. 

2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments