Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരയെണ്ണി കനിഹ; പുത്തന്‍ ചിത്രങ്ങള്‍

തിരയെണ്ണി കനിഹ; പുത്തന്‍ ചിത്രങ്ങള്‍
, ശനി, 19 ജൂണ്‍ 2021 (13:10 IST)
നടി കനിഹയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. കടല്‍ തീരത്ത് നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ പ്രപഞ്ചം നമ്മുടെ നിശബ്ദതയും കേള്‍ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കനിഹ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. 
webdunia

2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കഹിന അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 
webdunia


കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചേച്ചിയും അനുജത്തിയും അല്ല, അമ്മയും മകളും, നടി നിത്യ ദാസിന്റെ പുതിയ വിശേഷങ്ങള്‍