സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിലും നടി കനിഹ സജീവമാണ്. അഭിനയ ലോകത്ത് 20 വർഷങ്ങൾ പൂർത്തിയാക്കിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.
തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയിൽ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത 'സിബിഐ 5: ദി ബ്രെയിൻ' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ പാപ്പനിലാണ് നടിയെ ഒടുവിൽ ആയി കണ്ടത്.