Webdunia - Bharat's app for daily news and videos

Install App

Kannur Squad: ഈ പോക്കാണെങ്കില്‍ ഭീഷ്മയെ മറികടക്കും; രണ്ട് ദിവസം കൊണ്ട് 'കണ്ണൂര്‍ സ്‌ക്വാഡ്' വാരിക്കൂട്ടിയത് 13 കോടി !

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2023 (11:32 IST)
Kannur Squad: രണ്ടാം ദിനത്തില്‍ ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ വാരിക്കൂട്ടി മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 13 കോടി കടന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ സൂപ്പര്‍ഹിറ്റാകുന്ന ചിത്രങ്ങളുടെ നിരയില്‍ ഇനി കണ്ണൂര്‍ സ്‌ക്വാഡും ഉണ്ടാകും. 
 
ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 2.40 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ ഇത് 2.75 കോടിയായി. ജിസിസിയില്‍ ആദ്യ ദിനത്തില്‍ 2.80 കോടി മാത്രമായിരുന്നു കളക്ഷനെങ്കില്‍ രണ്ടാം ദിനത്തില്‍ അത് 4.95 കോടിയായി ഉയര്‍ന്നു. നബി ദിനത്തോടു അനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി അവധി ദിനങ്ങളാണ്. ഇക്കാരണത്താലാണ് ജിസിസിയില്‍ ചിത്രത്തിനു വന്‍ തിരക്ക് അനുഭവപ്പെടുന്നത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ കളക്ഷന്‍ കണ്ണൂര്‍ സ്‌ക്വാഡ് മറികടക്കാനാണ് സാധ്യത. 
 
മമ്മൂട്ടി കമ്പനി നിര്‍മിച്ച നാലാമത്തെ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ലോ ഹൈപ്പില്‍ തിയറ്ററുകളിലെത്തിയ ചിത്രം മമ്മൂട്ടി കമ്പനി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച സിനിമ കൂടിയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു

വയോധികയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

അടുത്ത ലേഖനം
Show comments