Webdunia - Bharat's app for daily news and videos

Install App

2023ല്‍ ഹോട്ട് സ്റ്റാറില്‍ ഏറ്റവും അധികം കണ്ട സിനിമ കണ്ണൂര്‍ സ്‌ക്വാഡ്, പിന്നാലെ ദുല്‍ഖറും ഉണ്ണി മുകുന്ദനും !

കെ ആര്‍ അനൂപ്
വ്യാഴം, 4 ജനുവരി 2024 (15:12 IST)
2023ല്‍ ഹോട്ട് സ്റ്റാറില്‍ ഏറ്റവും അധികം കണ്ട സിനിമകളില്‍ ഒന്നാമത് എത്തി മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനിയാണ് ഇക്കാര്യം പുറത്തുവിട്ടത്. തെലുങ്ക് ചിത്രം സ്‌കന്ദയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തും മലയാള ചിത്രമാണ്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയാണ് മൂന്നാം സ്ഥാനത്ത്. ഗുഡ്‌നൈറ്റ് എന്ന തമിഴ് സിനിമയാണ് നാലാമത്. ഹോളിവുഡ് ചിത്രമായ ഗാര്‍ഡിയന്‍ ഓഫ് ദി ഗാലക്‌സി ആണ് അഞ്ചാം സ്ഥാനത്ത്. രോമാഞ്ചം ഏഴാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ പത്താം സ്ഥാനത്ത് ഉണ്ണി മുകുന്ദന്റെ മാളികപ്പുറമാണ്.
മലയാളത്തിലെ 100 കോടി തൊടുന്ന അഞ്ചാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് ബിസിനസ് നിന്നു കിട്ടുന്ന തുകയും ചേര്‍ത്താണ് ആര്‍ഡിഎക്‌സും കണ്ണൂര്‍ സ്‌ക്വാഡും 100 കോടി ക്ലബ്ബില്‍ എത്തിയത്.റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടന്‍ റോണി ഡേവിഡ് രാജും പങ്കാളിയായി. വലിയ ബഹളങ്ങളൊന്നും ഇല്ലാതെ എത്തി തിയേറ്ററുകളില്‍ ആളെ നിറച്ച ചിത്രം 2023ല്‍ പിറന്ന മികച്ച സിനിമ തന്നെയായി മാറി.
 
72മത്തെ വയസ്സിലും മലയാള സിനിമയുടെ നെടുംതൂണ്‍ മമ്മൂട്ടിയാണെന്ന് പറയാം. 2023ല്‍ പുറത്തിറങ്ങിയ അദ്ദേഹം നായകനായി എത്തിയ നാലില്‍ മൂന്ന് ചിത്രങ്ങളും വിജയം കണ്ടു. മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തനന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷം ആദ്യം മമ്മൂട്ടിയുടെ പ്രദര്‍ശനത്തിനെത്തിയത്. പിന്നെ സൂപ്പര്‍ ഹിറ്റായി മാറിയ കണ്ണൂര്‍ സ്‌ക്വാഡ് പിറന്നു. മികച്ച അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിക്കൊടുത്ത കാതല്‍ ആണ് നടന്റെ ഒടുവില്‍ റിലീസായത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments