നല്ല സിനിമകളെ എന്നും നെഞ്ചോട് ചേര്‍ത്തിട്ടുള്ളവരാണ് മലയാളികള്‍. അന്യഭാഷ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ഈയടുത്തായി ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ച 'കാന്താര' തരംഗം അവസാനിക്കുന്നില്ല.
മേക്കിങ്കൊണ്ടും കഥ പറയുന്ന രീതിക്കൊണ്ടും വ്യത്യസ്തത പുലര്‍ത്തിയ 'കാന്താര' സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്.കന്നഡ പതിപ്പിന് 100 കോടി തൊടാന്‍ അധികം സമയം വേണ്ടിവന്നില്ല.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പിന്നീട് തിയേറ്ററുകളില്‍ എത്തി. കേരളത്തില്‍ 43 ദിവസം പിന്നിടുകയാണ് കാന്താര.
ആറാഴ്ച പിന്നിട്ടിട്ടും സിനിമ കാണാന്‍ ആളുകള്‍ എത്തുന്നു.360 കോടിയാണ് ഇതുവരെ ചിത്രം സ്വന്തമാക്കിയത്. 328 കോടി ഇന്ത്യയില്‍ നിന്നും 30 കോടി വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് നേടിയത്. ഈയാഴ്ച അവസാനിക്കുമ്പോള്‍ കാന്താര 400 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്ന് ട്രെഡ് അനലിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്.ഹിന്ദി പതിപ്പ് 70.50 കൂടി സ്വന്തമാക്കി കഴിഞ്ഞു.