Webdunia - Bharat's app for daily news and videos

Install App

"ഏത് വസ്‌ത്രം ധരിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണ്": സദാചാര ഗുണ്ടകൾക്ക് മറുപടിയുമായി കരീന

സദാചാര ഗുണ്ടകൾക്ക് മറുപടിയുമായി കരീന

Webdunia
ശനി, 2 ജൂണ്‍ 2018 (15:20 IST)
വളരെ നീണ്ട ഇടവേളക്ക് ശേഷം കരീനാ കപൂർ സിനിമാ ലോകത്തേക്ക് മടങ്ങിവരികയാണ്. എന്നാൽ ഇപ്പോൾ നടിയുടെ തിരിച്ച് വരവിനേക്കാൾ കൂടുതൽ ചർച്ചയാകുന്നത് താരത്തിന്റെ വസ്‌ത്രധാരണമാണ്. 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി താരം വന്നപ്പോൾ ആരാധകർ ശ്രദ്ധിച്ചത് അവരുടെ വസ്‌ത്രമാണ്. എന്നാൽ സദാചാരഗുണ്ടകളുടെ ചോദ്യം ഇതൊന്നുമല്ല. ഒരു കുഞ്ഞിന്റെ അമ്മയായ കരീന ഇത്തരത്തിൽ ഇറക്കം കുറഞ്ഞ വേഷം ധരിക്കുന്നത് ശരിയാണോ എന്നാണ്. എന്നാൽ ആ ചോദ്യത്തിനുള്ള ഉത്തരവുമായി ഇപ്പോൾ താരം രംഗത്തെത്തിയിരിക്കുകയാണ്.
 
"ഏത് വസ്‌ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. തനിക്ക് ഇണങ്ങുന്നതും താൽപ്പര്യമുള്ളതുമായ വേഷമാണ് ഞാൻ ധരിക്കുക. അമ്മമാര്‍ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. എന്റെ അമ്മ (ബബിത) മോഡേണ്‍ വസ്‌ത്രങ്ങളും ധരിക്കാറുണ്ട്. ജീന്‍സും ടോപ്പുമിട്ടാൽ അമ്മയെ കാണാന്‍ വളരെ ഭംഗിയാണ്. നിങ്ങള്‍ എന്റെ അമ്മായിയമ്മയെ (ശര്‍മ്മിള ടാഗോർ‍) കണ്ടിട്ടുണ്ടോ? സില്‍ക്ക് സാരിയുടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അതേ സൗന്ദര്യം ജീന്‍സും ടോപ്പും ധരിച്ച് വരുമ്പോഴും തോന്നാറുണ്ട്.
 
എനിക്ക് ഒരു കുട്ടിയുണ്ടെന്ന് കരുതി ഞാൻ എന്റെ വസ്‌ത്രധാരണത്തിൽ മാറ്റം വരുത്തണമെന്ന് യാതൊരുവിധ വിർബന്ധവുമില്ല.
സ്ത്രീകള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാവുന്ന ഒരു കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ‍, നിങ്ങളുടെ ശരീരത്തിന് അത് ഇണങ്ങുന്നതാണെങ്കിൽ‍, നിങ്ങള്‍ക്ക് ഏത് വസ്ത്രവും ധരിക്കാം”മിഡ് ഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments