Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെയ്ഫിനെ വിവാഹം കഴിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ കരിയര്‍ അവസാനിച്ചെന്ന് പലരും പറഞ്ഞു; അവര്‍ക്ക് കരീനയുടെ മറുപടി ഇങ്ങനെ

സെയ്ഫിനെ വിവാഹം കഴിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ കരിയര്‍ അവസാനിച്ചെന്ന് പലരും പറഞ്ഞു; അവര്‍ക്ക് കരീനയുടെ മറുപടി ഇങ്ങനെ
, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (12:47 IST)
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സെയ്ഫ് അലി ഖാനുമായുള്ള നടി കരീനാ കപൂറിന്റെ വിവാഹം. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാകുമെന്നും കരീനയുടെ അഭിനയ ജീവിതം അവസാനിച്ചെന്നുമെല്ലാം പല അഭിപ്രായങ്ങളും അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ അവയെല്ലാം കാറ്റില്‍ പറത്തിയാണ് കരീന അഭിനയത്തില്‍ വീണ്ടും സജീവമായത്.
 
സെയ്ഫിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്ന് കരീനയുടെ വാക്കുകള്‍. 'പ്രണയത്തിലാകുക എന്നത് ഒരു ക്രൈം ഒന്നുമല്ല, ഞാന്‍ പ്രണയത്തിലായതുകൊണ്ടോ കല്യാണം കഴിച്ചതുകൊണ്ടോ ആര്‍ക്കെങ്കിലും എന്റെ കൂടെ ജോലി ചെയ്യണ്ട എന്ന് തോന്നുകയാണെങ്കില്‍ വേണ്ട. കാരണം ഞാന്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ളത് ചെയ്യും,' കരീന പറഞ്ഞു.
 
വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ കരിയര്‍ അവസാനിച്ചെന്ന് പലരും പറഞ്ഞെന്നും അങ്ങനെയാണെങ്കില്‍ അത് സംഭവിക്കട്ടെയെന്നാണ് താന്‍ അവര്‍ക്ക് മറുപടി നല്‍കിയതെന്നും താരം പറഞ്ഞു. 'ഇതാണ് എനിക്കെന്റെ ജീവിതം ചിലവഴിക്കേണ്ട വ്യക്തി. ഞാനത് ചെയ്യും, ഇപ്പോള്‍ ഞാന്‍ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അതെന്ന് എനിക്ക് തോന്നുന്നു,' കരീന പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയും നഴ്‌സും എന്റെ അടുത്തിരുന്ന് മുലയില്‍ അമര്‍ത്തി നോക്കി, കുഞ്ഞിനു കൊടുക്കാന്‍ ഒരു തുള്ളി മുലപ്പാല്‍ പോലും ഇല്ലാത്ത അവസ്ഥ; കടന്നുപോയ വേദനകളെ കുറിച്ച് കരീന കപൂര്‍ പറഞ്ഞത്