Webdunia - Bharat's app for daily news and videos

Install App

'കരിന്തണ്ടൻ എന്റെ സിനിമ': വെളിപ്പെടുത്തലുകളുമായി മാമാങ്കത്തിന്റെ സഹസംവിധായകൻ

'കരിന്തണ്ടൻ എന്റെ സിനിമ': വെളിപ്പെടുത്തലുകളുമായി മാമാങ്കത്തിന്റെ സഹസംവിധായകൻ

Webdunia
വെള്ളി, 6 ജൂലൈ 2018 (13:08 IST)
കേരളത്തിലെ ആദ്യ ആദിവാസി സംവിധായികയാണ് ലീല. വയനാടന്‍ ചുരമിറങ്ങി  കരിന്തണ്ടന്‍റെ കഥയുമായി ലീല എത്തുകയാണെന്ന വാർത്ത എല്ലാവരെയും ആകർഷിച്ചിരുന്നു. എന്നാൽ വിനായകനെ നായകനാക്കി ഒരുക്കുന്ന കരിന്തണ്ടൻ സിനിമയുടെ പ്രഖ്യാപനം മാമാങ്കത്തിന്റെ സഹസംവിധായകൻ ഗോപകുമാറിന് ഷോക്കായിരുന്നു. കാരണം അദ്ദേഹം ഒരു വർഷം മുമ്പെ തിരക്കഥ പൂർത്തിയാക്കി അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയും ഇതേ കരിന്തണന്റെ കഥ തന്നെയാണ്.
 
എന്നാൽ കരിന്തണ്ടൻ എന്ന പേരിൽ സിനിമ ഇറക്കാൻ ശ്രമിച്ചാൽ നിയമപരമായിത്തന്നെ അത് നേരിടുമെന്ന് ഗോപകുമാർ മനോരമയോട് വെളിപ്പെടുത്തി. സംവിധായക ലീലയുമായി ഇക്കാര്യം നേരത്തേ ചർച്ചചെയ്‌തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ ലീല തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കിട്ടത്. ശേഷമാണ് വിവാദത്തിന് വഴിതെളിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 13ന് കരിന്തണ്ടൻ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതായി അറിയിച്ച് ഗോപകുമാർ ഫേസ്‌ബുക്കിൽ കുറിപ്പ് എഴുതുകയും ചെയ്‌തിരുന്നു.
 
 
Script Completed.. 
ഒരു നീണ്ട കാലത്തെ യാത്രകളും ചരിത്രാന്വേഷണങ്ങളും അലച്ചിലുകളും കാതിലാരൊക്കെയോ കുടഞ്ഞിട്ടുപോയ വായ്മൊഴി കഥകളും ചില പരിചിതമല്ലാത്ത ഭാഷാ പഠനങ്ങളും അതിരില്ലാത്ത സ്വപ്നങ്ങളും ഭാവനകളും ഉറക്കമില്ലാത്ത രാത്രികളും ചേരുമ്പോള്‍ അല്ലോകയെന്ന ഗോത്രമുണ്ടാവുന്നു. അവിടെ അയാള്‍ ജനിക്കുന്നു..
 
എതിരാളിയെ ഭയക്കാത്ത ധീരനാവുന്നു, വാക്കിലും നോക്കിലും ആയുധം പേറുന്ന വീരനാവുന്നു..
ചിന്തകള്‍ക്കും തന്ത്രങ്ങള്‍ക്കും കുന്തമുനയുടെ മൂര്‍ച്ചയുള്ള നായകനാവുന്നു.. മരണം തോറ്റു പിന്മാറുമ്പോള്‍ നൂറ്റാണ്ടുകള്‍ ജീവിച്ചു കൊണ്ടയാള്‍ ഇതിഹാസമാകുന്നു. അല്ലോകയുടെ ഇതിഹാസം.. കാടിന്‍റെ, കാട്ടു തന്ത്രങ്ങളുടെ, പുലിപ്പോരുകളുടെ, ആനവേട്ടകളുടെ, ചതിയുടെ, വഞ്ചനയുടെ, പകയുടെ, യുദ്ധത്തിന്‍റെ,  പ്രണയത്തിന്‍റെ കരിന്തണ്ടന്‍.....

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിരീക്ഷണത്തില്‍; മോശം കമന്റിട്ടാല്‍ പിടി വീഴും

കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാം: വാഗ്ദാനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വായനയാണ് ലഹരി, കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരണം 36 ആയി; ഒരു മണിക്കൂറിനുള്ളില്‍ ആറ് തുടര്‍ച്ചനങ്ങള്‍

India Gate: ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്

അടുത്ത ലേഖനം
Show comments