Publish Date: Tue, 05 Jun 2018 (14:55 IST)
Updated Date: Tue, 05 Jun 2018 (14:56 IST)
ഗൗതം മേനോൻ–വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ധ്രുവനച്ചത്തിരത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷൻ സീനുകളോട് ഉപമിക്കാവുന്ന മേക്കിംഗ് ആണ് ടീസറിൽ ഉള്ളയ്ജ്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകന്റെ ശബ്ദസാനിധ്യമാണ് മറ്റൊരു ആകർഷണം.
ടീസറിൽ വിനായകനെ കാണിക്കുന്നില്ല. വിക്രത്തെ കൂടാതെ സിമ്രാൻ, പാർഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി എന്നിവരെയും കാണാം. റിഥു വർമയാണ് നായിക.
എല്ലാ ചിത്രത്തിനും യാത്രയുണ്ടെന്നും അത് ചിലപ്പോൾ നീണ്ടുപോയേക്കാമെന്നും ടീസർ പോസ്റ്റ് ചെയ്ത് ഗൗതം മേനോൻ കുറിച്ചു. സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം എത്തുന്നത്.
മനോജ് പരമഹംസ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ ചിത്രീകരിച്ചത് ജോമോൻ ടി ജോണ്‍ ആയിരുന്നു. പിന്നീട് തിരക്കുകാരണം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം.