Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃത്യസമയത്ത് കുഞ്ഞാലിമരക്കാര്‍ക്ക് മമ്മൂട്ടിയുടെ പ്രതികാരം, രണ്ടാമൂഴത്തെ വീഴ്ത്തി 1000 കോടിയുടെ കര്‍ണന്‍ !

കൃത്യസമയത്ത് കുഞ്ഞാലിമരക്കാര്‍ക്ക് മമ്മൂട്ടിയുടെ പ്രതികാരം, രണ്ടാമൂഴത്തെ വീഴ്ത്തി 1000 കോടിയുടെ കര്‍ണന്‍ !
, വ്യാഴം, 11 ഒക്‌ടോബര്‍ 2018 (15:44 IST)
മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ എന്ന സ്വപ്നം ഇനി നടക്കുമോ എന്നറിയില്ല. അത് മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശന്‍ ജോലി ആരംഭിച്ചുകഴിഞ്ഞു. മമ്മൂട്ടിയും സന്തോഷ് ശിവനും ആ പ്രൊജക്റ്റുമായി മുമ്പോട്ടുപോകുന്ന കാര്യം ഇനി സംശയമാണ്. എന്നാല്‍ മമ്മൂട്ടിയുടെ സ്വപ്നത്തിനേറ്റ ആ തിരിച്ചടിക്ക് കൃത്യമായ രീതിയില്‍ പ്രതികാരം തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി ക്യാമ്പ്.
 
മോഹന്‍ലാലിന്‍റെ 1000 കോടി ബജറ്റിലൊരുങ്ങുന്ന സ്വപ്ന പദ്ധതി ‘രണ്ടാമൂഴം’ അനിശ്ചിതത്വത്തിലായ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാപ്രേമികള്‍ കേട്ടത്. എന്തായാലും ഏഷ്യയിലെ ഏറ്റവും വലിയ സിനിമയാകുമായിരുന്ന ആ പ്രൊജക്ട് തിരക്കഥാകൃത്ത് എം ടി പിന്‍‌മാറിയതോടെ പ്രതിസന്ധിയിലായി. കൃത്യസമയത്ത് തന്നെ 1000 കോടി രൂപയുടെ ഒരു പ്രൊജക്ടിലേക്ക് മമ്മൂട്ടി അടുക്കുന്നു എന്നാണ് സൂചനകള്‍.
 
അത് ‘കര്‍ണന്‍’ ആണ്. ഏഷ്യയിലെ ഏറ്റവും വലിയ സിനിമാപദ്ധതിയാക്കി കര്‍ണനെ മാറ്റാനാണ് അണിയറ നീക്കങ്ങള്‍ നടക്കുന്നത്. ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചന. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് പി ശ്രീകുമാറാണ്. 
 
ബഹുബലി, 2.0, രണ്ടാമൂഴം തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകളുടെ ശ്രേണിയിലേക്കാണ് മമ്മൂട്ടിയുടെ കര്‍ണനും എത്തുന്നത്. 1000 കോടിയോളം മുതല്‍ മുടക്കിയായിരിക്കും ഈ പ്രൊജക്ടിന്‍റെ വരവ്. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ജാപ്പനീസ്, ചൈനീസ്, ഫ്രഞ്ച് ഭാഷകളിലും ചിത്രമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പി ശ്രീകുമാര്‍ 18 വര്‍ഷമെടുത്ത് തയ്യാറാക്കിയ തിരക്കഥയാണ് കര്‍ണന്‍റേത്. മമ്മൂട്ടിയെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെയും വിദേശത്തെയും പ്രധാന താരങ്ങളും സാങ്കേതിക വിദഗ്ധരും കര്‍ണന്‍റെ ഭാഗമാകും.
 
ഏറെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം പി ശ്രീകുമാര്‍ തയ്യാറാക്കിയ ഈ തിരക്കഥ മധുപാലിന് മുമ്പ് മറ്റ് പല സംവിധായകരും സിനിമയാക്കാന്‍ മോഹിച്ചതാണ്. ഹരിഹരനും ഷാജി കൈലാസും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബജറ്റ് പ്രശ്നം കാരണമാണ് ഈ പ്രൊജക്ട് നേരത്തേ നടക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രൊജക്ടിന് അനുകൂലമായ സാഹചര്യം ഒരുങ്ങുകയാണ്. 
 
മഹാഭാരത യുദ്ധത്തിനും കര്‍ണന്‍റെ ജീവിതത്തിലെ അവസാനഘട്ടത്തിനുമായിരിക്കും മമ്മൂട്ടിയുടെ കര്‍ണന്‍ പ്രാധാന്യം നല്‍കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ടച്ചങ്കുള്ള ചാക്കോച്ചിക്ക് കൂട്ടായി ഒരെല്ല് കൂടുതലുള്ള ജോസഫ് അലക്‍സ്!