Webdunia - Bharat's app for daily news and videos

Install App

ഒരു ദിവസം എനിക്കും ചെയ്യണം ഇതുപോലൊരു സിനിമ; കുമ്പളങ്ങി നൈറ്റ്സ് കണ്ട് കാർത്തി പറഞ്ഞത്

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (08:19 IST)
നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ റിലീസ് ആയ ചിത്രത്തിൽ ഷെയ്ൻ നിഗം, സൌബിൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കേരളത്തിന് പുറത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 
 
തമിഴ് സൂപ്പർ താരം കാർത്തി കുമ്പളങ്ങിയുടെ രാത്രികള്‍ സിനിമയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. വളരെ മനോഹരമായ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തടസ്സമില്ലാതെ ഒഴുകുന്ന ചിത്രം ഒരേസമയം ഭാവാത്മകവും തമാശ നിറഞ്ഞതുമാണെന്നും കാര്‍ത്തി പറഞ്ഞു. ഒരിക്കല്‍ തനിക്കും ഇതുപോലൊരു ചിത്രം ചെയ്യാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നതായും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
 
കുമ്പളങ്ങിയില്‍ താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥയാണ് പറയുന്നത്. ഈ വര്‍ഷം ഒരുപാട് സിനിമകള്‍ റിലീസ് ചെയ്തിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറി.
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments