ഒടുവിൽ ശ്രീകുമാർ മേനോന്റെ സ്വപ്നം സഫലമായി, മോഹൻലാലിനും ഒടിയനും അവാർഡ്!

മികച്ച നടൻ മോഹൻലാൽ, അർഹിച്ച ആൾക്ക് തന്നെ കിട്ടിയെന്ന് ജൂറി!

ഞായര്‍, 3 മാര്‍ച്ച് 2019 (10:53 IST)
അഭിനയ മികവിനുള്ള സെറ-വനിത ചലച്ചിത്ര പുരസ്കാരം ഇത്തവണ മോഹൻലാലിന്. മികച്ച നടനുള്ള പുരസ്കാരം ഇന്നസന്റിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി. ഒടിയനിലെ’ അഭിനയത്തിനാണു പുരസ്കാരം. ആമിയിലെയും ഒടിയനിലെയും അഭിനയ മികവിനു മഞ്ജു വാരിയർ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. അർഹിച്ചയാൾക്ക് തന്നെയാണ് ഇത്തവണത്തെ അവാർഡെന്നായിരുന്നു ജൂറി പറഞ്ഞത്. 
 
‘ഈ.മ.യൗ’ ആണു മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ. ജോജു ജോസഫ് സ്പെഷൽ പെർഫോമൻസ് പുരസ്കാരം സ്വന്തമാക്കി. ജയറാമാണു മികച്ച കുടുബനായകൻ. മികച്ച പുതുമുഖനായകനുള്ള പുരസ്കാരം കാളിദാസ് ജയറാം സ്വന്തമാക്കി. ധനുഷാണ് മികച്ച തമിഴ് നടൻ. 
 
അതേസമയം, മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ജയസൂര്യ, സൌബിൻ സ്വഭാവനടനായി തെരഞ്ഞെടുത്ത ജോജു ജോർജ് എന്നിവരെയെല്ലാം ഒഴിവാക്കി മോഹൻലാലിന് അവാർഡ് നൽകിയത് സോഷ്യൽ മീഡിയകളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 
 
ഒടിയനിൽ അവാർഡ് ലഭിക്കാനും മാത്രമുള്ളതൊന്നും മോഹൻലാൽ ചെയ്തിട്ടില്ലെന്നാണ് മോഹൻലാൽ ഫാൻസും പറയുന്നത്. സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞത് പോലെ ഓസ്കാർ അവാർഡ് മിസ്സായെങ്കിലും വനിത അവാർഡ് ലാലേട്ടന് തന്നെ കിട്ടിയല്ലോ എന്നാണ് ട്രോളർമാരും പറയുന്നത്. 


വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോഹ്‌ലിയും തമന്നയുമായുള്ള പ്രണയത്തിൽ സംഭവിച്ചതെന്ത് ? വർഷങ്ങൾക്കിപ്പുറം തമന്നക്ക് പറയാനുള്ളത് ഇങ്ങനെ !