Webdunia - Bharat's app for daily news and videos

Install App

രണ്‍ബീര്‍ കപൂര്‍ നല്‍കിയത് രണ്ടര കോടിയുടെ ഡയമണ്ട് നെക്ലസ്, സല്‍മാന്‍ കൊടുത്തത് മൂന്ന് കോടിയുടെ റേഞ്ച് റോവര്‍; കത്രീനയ്ക്ക് മുന്‍ കാമുകന്‍മാര്‍ നല്‍കിയ വിവാഹ സമ്മാനം ഇതൊക്കെ

Webdunia
ബുധന്‍, 15 ഡിസം‌ബര്‍ 2021 (09:32 IST)
കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹവുമായി ബന്ധപ്പെട്ട  വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബോളിവുഡ് സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. രാജസ്ഥാനിലെ ആഡംബര ഹോട്ടലില്‍ വളരെ കുറച്ച് അതിഥികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് കത്രീനയും വിക്കിയും വിവാഹിതരായത്. മുന്‍ കാമുകന്‍മാരായ സല്‍മാന്‍ ഖാനേയും രണ്‍ബീര്‍ കപൂറിനേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ല. മുന്‍ കാമുകി ഹര്‍ലീന്‍ സേത്തിയെ വിക്കിയും വിവാഹം ക്ഷണിച്ചില്ല. എന്നാല്‍, സല്‍മാന്‍, രണ്‍ബീര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്കായി മുംബൈയില്‍ വിക്കിയും കത്രീനയും ചേര്‍ന്ന് വിവാഹ പാര്‍ട്ടി നടത്തുന്നതായാണ് വിവരം. 
 
വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെങ്കിലും തങ്ങളുടെ മുന്‍ കാമുകിയായ കത്രീന കൈഫിന് സല്‍മാനും രണ്‍ബീറും വളരെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കത്രീയുടെ മുന്‍ കാമുകനും അടുത്ത സുഹൃത്തുമായ നടന്‍ രണ്‍ബീര്‍ കപൂര്‍ 2.7 കോടിയുടെ ഡയമണ്ട് നെക്ലസ് ആണ് സമ്മാനിച്ചതെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്രീനയുടെ മറ്റൊരു മുന്‍ കാമുകനും ബോളിവുഡിലെ സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാന്‍ സമ്മാനിച്ചത് മൂന്ന് കോടിയുടെ റേഞ്ച് റോവര്‍ കാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments