Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്കി കൗശാലിന് കത്രീന കൈഫിനേക്കാള്‍ അഞ്ച് വയസ് കുറവ്

വിക്കി കൗശാലിന് കത്രീന കൈഫിനേക്കാള്‍ അഞ്ച് വയസ് കുറവ്
, ഞായര്‍, 12 ഡിസം‌ബര്‍ 2021 (16:50 IST)
ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശാലും കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. രാജസ്ഥാനിലായിരുന്നു ആഡംബര വിവാഹം നടന്നത്. ഏതാനും വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. താരങ്ങളുടെ പ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്ന് അറിയാമോ? 
 
കത്രീനയും വിക്കിയും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ടെന്നാണ് കണക്ക്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം കത്രീനയ്ക്ക് മുപ്പത്തിയെട്ട് വയസും വിക്കിയ്ക്ക് മുപ്പത്തിമൂന്ന് വയസുമാണെന്നാണ് പറയപ്പെടുന്നത്. അതായത് കത്രീനയ്ക്കാണ് പ്രായം കൂടുതല്‍. 1988 മേയ് 16 നാണ് വിക്കിയുടെ ജന്മദിനം. 1983 ജൂലൈ 16 നാണ് കത്രീന ജന്മദിനം ആഘോഷിക്കുന്നത്. എന്നാല്‍, കത്രീനയ്ക്ക് 38 അല്ല 40 വയസ്സായി എന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല, പ്രവീണ്‍ നായരെ പരിചയപ്പെടുന്നത് മാട്രിമോണിയല്‍ സൈറ്റ് വഴി; മനസ് തുറന്ന് അര്‍ച്ചന സുശീലന്‍