മലയാളികളുടെ പ്രിയങ്കരിയാണ് കാവ്യ മാധവൻ. ഒരുകാലത്ത് കാവ്യ തീർത്ത ഓളമൊന്നും മറ്റൊരു നായികയ്ക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് കാവ്യ. ഇപ്പോഴിതാ, കാവ്യ പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒരുമിച്ചെത്തിയ ദിലീപും കാവ്യയും വേദിയിൽ സംസാരിക്കുകയും ചെയ്‌തിരുന്നു. ദിലീപ് ആണ് ആദ്യം സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി ഭർത്താവിൽ നിന്ന് കിട്ടിയ പണിയിൽ കാവ്യ പെട്ടുപോയി. പ്രസംഗിക്കാനൊന്നും തയ്യാറെടുപ്പില്ലാതെ വന്ന കാവ്യ ഇത് കേട്ട് ഞെട്ടുന്നത് വീഡിയോയിൽ കാണുന്നുണ്ട്.
ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് കാവ്യ സംസാരിച്ചത്. ഇവരുടെ കസ്റ്റമേഴ്‌സിൻ്റെ ലിസ്റ്റ് നോക്കുകയാണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ പേരുള്ളത് എൻ്റെയും മോളുടെയും ആയിരിക്കും. ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളല്ല. എപ്പോഴും എനിക്ക് ആരെങ്കിലും ഒക്കെ വേണം. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല. ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ യാത്രകൾ കുറച്ച് അധികമായി. ചെന്നൈയിൽ നിന്നും കേരളത്തിലേക്കും നേരെ തിരിച്ച് ചെന്നൈയിലേക്കുമൊക്കെ പോകേണ്ടി വന്നു. ചിലപ്പോൾ ഒറ്റയ്ക്ക് വരേണ്ടി വരും. മറ്റ് ചിലപ്പോൾ മോളുടെ കൂടിയായിരിക്കും. അപ്പോഴൊക്കെ ഇവരുണ്ട് എന്നുള്ളതാണ് വലിയൊരു ആശ്വാസം' എന്നാണ് കാവ്യ പറയുന്നത്.