Webdunia - Bharat's app for daily news and videos

Install App

'ദിലീപേട്ടനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്'; ആദ്യ വിവാഹമോചനത്തിനു ശേഷം കാവ്യ പറഞ്ഞു

Webdunia
ശനി, 15 ജനുവരി 2022 (08:45 IST)
മലയാള സിനിമയില്‍ ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് ദിലീപിന്റേതും കാവ്യ മാധവന്റേതും. മഞ്ജു വാര്യരുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹബന്ധം ഡിവോഴ്സ് ആയ ശേഷമാണ് കാവ്യ ദിലീപിനെ വിവാഹം കഴിയ്ക്കുന്നത്. ദിലീപ്-കാവ്യ കെമിസ്ട്രി മലയാള സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട സമയത്താണ് ഗോസിപ്പുകള്‍ ശക്തമായത്. ദിലീപും കാവ്യയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് പലപ്പോഴും മഞ്ജു വാര്യരെ അസ്വസ്ഥയാക്കിയിട്ടുണ്ട്. ആദ്യ വിവാഹബന്ധം കാവ്യ വേര്‍പ്പെടുത്തിയപ്പോള്‍ അതിനു പിന്നില്‍ ദിലീപ് ആണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അന്ന് മഞ്ജുവും ദിലീപും ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്നു.
 
ദിലീപുമായുള്ള ഗോസിപ്പുകളെ കുറിച്ച് ആദ്യ വിവാഹമോചനത്തിനു ശേഷം ഒരു അഭിമുഖത്തില്‍ കാവ്യ തുറന്നുപറഞ്ഞിരുന്നു. തന്റെ വിവാഹമോചന വിഷയത്തിലേക്ക് ദിലീപേട്ടനെ വലിച്ചിഴയ്ക്കരുതെന്നാണ് കാവ്യ അന്ന് പറഞ്ഞത്. പരമാവധി ഒരു സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും ഒട്ടും പറ്റാതെയാണ് താന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോന്നതെന്നും കാവ്യ പറയുന്നു. മഞ്ജു ചേച്ചി എന്റെ നല്ല സുഹൃത്താണ്. ദിലീപേട്ടന് അറിയാവുന്നതിനേക്കാള്‍ എന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ മഞ്ജു ചേച്ചിക്ക് അറിയാം. എന്റെ വീട്ടുകാര്‍ക്കും തെറ്റിദ്ധാരണയൊന്നും ഇല്ലായിരുന്നു. വിവാഹമോചനശേഷം സിനിമയില്‍ ദിലീപ് തനിക്ക് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും പഴയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

അടുത്ത ലേഖനം
Show comments