Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ചയിലേക്ക് മാറ്റി, അറസ്റ്റ് അതുവരെ പാടില്ലെന്ന് നിർദേശം

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ചയിലേക്ക് മാറ്റി, അറസ്റ്റ് അതുവരെ പാടില്ലെന്ന് നിർദേശം
, വെള്ളി, 14 ജനുവരി 2022 (14:20 IST)
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച്ചയിലേക്ക് മാറ്റി. ദിലീപിനെ അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
 
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തത്. കേസിന് അടിസ്ഥാനമായ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനെ തുടർന്നാണ് കേസ് ചൊവ്വാഴ്‌ച്ചയിലേക്ക് മാറ്റിയത്.
 
കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് വാദിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പുതിയ ആരോപണവുമായി വരുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്.
 
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് കേസിന്റെ പിന്നിലെന്ന് ഹർജിയിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു,പണ്ടും ഇനിയങ്ങോട്ടും ഞങ്ങള്‍ സുരക്ഷിതരല്ല: സിസ്റ്റർ അനുപമ