രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മകളുടെ ജന്മദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി കാവ്യാ മാധവൻ; വൈറലായി ചിത്രം
മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രമാണ് കാവ്യാ മാധവൻ പങ്കു വച്ചിരിക്കുന്നത്.
നീണ്ട ഇടവേളക്ക് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ് കാവ്യാ മാധവൻ. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് കാവ്യാ ഫേസ്ബുക്കിൽ എത്തിയത്. മഹാലക്ഷ്മിയുടെ പിറന്നാൾ ചിത്രമാണ് കാവ്യാ മാധവൻ പങ്കു വച്ചിരിക്കുന്നത്.
അച്ഛനും അമ്മയ്ക്കും ചേച്ചിക്കും മുത്തശ്ശിക്കുമൊപ്പം മഹാലക്ഷ്മി എന്നാണ് ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുന്നത് . ദിലീപും മഹാലക്ഷ്മിയുടെ ചിത്രം പങ്കു വച്ചിട്ടുണ്ട്.
2017 ലാണ് അവസാനമായി കാവ്യാ മാധവൻ ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കു വച്ചത് . പിന്നീട് നടി ആക്രമിക്കപ്പെട്ട കേസിൽ പെട്ടതോടെ സമൂഹത്തിൽ നിന്നും ഉൾവലിഞ്ഞു കഴിയുകയായിരുന്നു കാവ്യാ മാധവൻ.