Webdunia - Bharat's app for daily news and videos

Install App

വിവാഹവും കുടുംബജീവിതവും ആണ് എല്ലാമെന്ന് കരുതി; നിഷാലിനെ ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ ഏറെ ഒരുങ്ങി കാവ്യ, ഒടുവില്‍ വിവാഹമോചനം

Webdunia
ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (07:33 IST)
വിവാഹം, കുടുംബജീവിതം എന്നിവയെ കുറിച്ചെല്ലാം വലിയ സ്വപ്‌നങ്ങളുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു കാവ്യ മാധവന്‍. ഏറെ ഒരുക്കങ്ങളോടെയായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. എന്നാല്‍, അതിനു അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ. 
 
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയും നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. നിഷാലിനെ വിവാഹം കഴിക്കുന്ന സമയത്ത് കാവ്യയുടെ പ്രായം 25 ആയിരുന്നു. സിനിമാലോകം മുഴുവന്‍ വന്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. 
 
മൂകാംബികയില്‍ വച്ചായിരുന്നു കാവ്യയും നിഷാലും വിവാഹിതരായത്. കാവ്യയുടെ കുടുംബാംഗങ്ങള്‍ക്കായി നാട്ടിലും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയിലും വിവാഹവിരുന്ന് ഒരുക്കി. ഈ വിവാഹ വിരുന്നിന് അതീവ സുന്ദരിയായാണ് കാവ്യയെ കാണപ്പെട്ടത്. പ്രശസ്ത ബ്യൂട്ടീഷന്‍ അനില ജോസഫ് ആണ് കാവ്യയെ വിവാഹവിരുന്നിനായി അണിയിച്ചൊരുക്കിയത്. നീല സാരിയാണ് വിവാഹ വിരുന്നിന് കാവ്യ അണിഞ്ഞത്. 
 
നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ജീവിതം അധികം നീണ്ടുനിന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വിവാഹത്തിനു മുന്‍പ് അറിഞ്ഞ ആളല്ലായിരുന്നു വിവാഹശേഷം നിഷാല്‍ ചന്ദ്രയെന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. നിഷാലും കുടുംബവും സ്ത്രീധനത്തെ ചൊല്ലി തന്നെ പീഡിപ്പിച്ചിരുന്നതായും കാവ്യ ആരോപിച്ചിരുന്നു. എന്നാല്‍, കാവ്യയ്ക്ക് സിനിമയിലുള്ള ഒരു സഹതാരവുമായി അടുപ്പമുണ്ടെന്ന് നിഷാലും കുടുംബവും തിരിച്ചടിച്ചു. 
 
വിവാഹശേഷം ഏതാനും മാസങ്ങള്‍ മാത്രമാണ് നിഷാലും കാവ്യയും ഒന്നിച്ച് ജീവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടി. 
 
വിവാഹം കഴിക്കുക, കുടുംബിനി ആകുക എന്നതെല്ലാം വലിയ കാര്യമായാണ് താന്‍ കണ്ടിരുന്നതെന്നും അതിനായി വലിയ രീതിയില്‍ ഒരുങ്ങിയിരുന്നെന്നും പിന്നീട് കാവ്യ പറഞ്ഞിട്ടുണ്ട്. വിവാഹമാണ് എല്ലാം എന്ന കാഴ്ചപ്പാട് പില്‍ക്കാലത്ത് മാറിയെന്നും താരം പറയുന്നു. നിഷാലുമായുള്ള ബന്ധം വേര്‍പ്പെടുത്തി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments