കാവ്യാ മാധവൻ തിരിച്ചെത്തുന്നു!

വ്യാഴം, 20 ജൂണ്‍ 2019 (14:46 IST)
മലയാളികളുടെ ഇഷ്ട നായികയാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം താരം അഭിനയ ജീവിതത്തോട് ബൈ പറഞ്ഞിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യ തിരിച്ച് വരികയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയിലും താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.
 
താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
 
വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി 2017 നവംബര്‍ 25ന് കാവ്യയും ദിലീപും വിവാഹിതരും ആയി. തുടര്‍ന്ന്, ഇരുവര്‍ക്കും ഒരു കുഞ്ഞും പിറന്നു. വിജയദശമി ദിനത്തില്‍ പിറന്ന കുട്ടിക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആഷിഖ് അബുവിന് സൗബിൻ ഇനി 'ഗന്ധർവൻ' !