Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നലെകളുടെ ഓർമയിൽ മാധവന്റെ രുഗ്മിണി, ചേക്ക് എന്ന ഗ്രാമത്തിലൂടെ ചിറക് വിടർത്തി പറന്ന ഒരു സിനിമ!

മാധവന്റെ രുഗ്മിണിക്ക് പതിനാല് വയസ്സു തികഞ്ഞു

ഇന്നലെകളുടെ ഓർമയിൽ മാധവന്റെ രുഗ്മിണി, ചേക്ക് എന്ന ഗ്രാമത്തിലൂടെ ചിറക് വിടർത്തി പറന്ന ഒരു സിനിമ!
, ചൊവ്വ, 5 ജൂലൈ 2016 (09:42 IST)
മലയാളികൾ നെഞ്ചിലേറ്റിയ ഒരു കള്ളനുണ്ടായിരുന്നു. കേരളക്കരയാകെ മോഷണത്തിന്റെ മണം പടർന്ന ഒരു ജൂലൈ നാല്. കള്ളന്റെ പേര് മാധവൻ. മീശമാധവൻ എന്ന് നാട്ടുകാർ പറയും. മാധവൻ ആരെയെങ്കിലും നോക്കി മീശ പിരിച്ചാൽ അന്ന് ആ വീട്ടിൽ മോഷ്ടിക്കാൻ കയറിയിരിക്കും അതാണ് മാധവന്റെ രീതി. മീശമാധവൻ എന്ന ഹിറ്റ് ചിത്രം ഇറങ്ങിയിട്ട് പതിനാല് വർഷം തികഞ്ഞു. മാധവന്റെ രുഗ്മിണിക്ക് പതിനാല് വയസ്സു തികഞ്ഞു.
 
പതിനാല് വര്‍ഷങ്ങളുടെ പഴക്കമുള്ള ഓര്‍മകള്‍ അയവിറക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി കാവ്യാ മാധവന്‍. മീശമാധവന്റെ ഓര്‍മകളാണ് മറ്റൊരു ജൂലൈ നാലിന് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ രുഗ്മിണി പങ്കുവെക്കുന്നത്. 
 
കാവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
 
പതിനാല്‌ വർഷങ്ങൾക്ക്‌ മുമ്പൊരു ജൂലൈ 4 നാണ്‌ മീശമാധവൻ റിലീസ്‌ ആയത്‌.
ഒരു സിനിമ, വർഷമേറെ കഴിഞ്ഞിട്ടും അതിൽ പ്രവർത്തിച്ചവരും പ്രേക്ഷകരും ഒരുപാട്‌ ഇഷ്ടത്തോടെ ഓർക്കുന്നുവെങ്കിൽ അവിടെയാണ് ആ സിനിമ മഹാവിജയമാകുന്നത്‌.
മീശമാധവന്റെ വിജയത്തിളക്കത്തിന്‌ ഇന്നും ശോഭ ഏറെയാണ്. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് മീശമാധവനിലെ 'രുഗ്മിണി'.
 
പ്രകൃതിയും , പ്രണയവും പ്രമേയത്തിലലിഞ്ഞ്‌ ചേർന്ന് പാട്ടുകളുടേയും , പൊട്ടിച്ചിരിയുടേയും പൂക്കാലമൊരുക്കിയ ചിത്രം. ലാൽ ജോസ്‌ - ദിലീപ്‌ കൂട്ടുകെട്ട്‌ ഒന്നിച്ചപ്പോഴൊക്കെ മലയാളികളാസ്വദിച്ച രസക്കൂട്ടുകൾ മീശമാധവനിലും ആവർത്തിച്ചു. കൂടെയുള്ളവരും , വേർപിരിഞ്ഞവരുമായ ഒട്ടേറെ നല്ല സഹപ്രവർത്തകരോടൊപ്പമുള്ള സ്മരണകൾ പുതുക്കുന്ന സിനിമ കൂടിയാണ്‌ മീശമാധവൻ.
 
കരിമിഴിക്കുരുവിയായും , ചേലൊത്ത ചെമ്പരുന്തായും 'ചേക്ക്‌' എന്ന ഗ്രാമത്തിലൂടെ ചിറക്‌ വിടർത്തി പറന്നതിന്റെ നല്ല ഓർമ്മകൾ സമ്മാനിക്കുന്നു ... 
വീണ്ടും ജൂലൈ 4 !
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍‌താരയാകാന്‍ ആഗ്രഹിച്ച് നിവിന്‍ പോളിയുടെ നായിക!