വെറും ഏഴ് ദിവസം, 50 കോടി ക്ലബിലേക്ക് കൊച്ചുണ്ണി!
ഇത് വെറും മാസല്ല, മരണമാസ്- പുലിമുരുകനെ കടത്തിവെട്ടാൻ കൊച്ചുണ്ണി!
റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി കുതിക്കുകയാണ്. റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ ചിത്രം സ്വന്തമാക്കിയത് 42 കോടിയാണ്. ആഗോളകലക്ഷന്‍ റിപ്പോര്‍ട്ടാണിത്. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത്.
ഒരു നിവിന്‍ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ തിരക്കാണ് ചിത്രത്തിന് ലഭിക്കുന്നത്. കൊച്ചുണ്ണി പ്രദര്‍ശിപ്പിക്കുന്ന യുഎഇയിലെ തിയേറ്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എല്ലാ ഷോയും ഹൗസ് ഫുള്ളാണ്.
ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടിയാണ് മുതല്‍മുടക്ക്. നിവിൻ പോളിക്കൊപ്പം മോഹൻലാൽ എന്ന നടന്റെ കൂടി താരത്തിളക്കം കൊച്ചുണ്ണിയുടെ പടയോട്ടത്തിന് മാറ്റ് കൂട്ടിയിട്ടുണ്ട്.