Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട ദേശീയ അവാര്‍ഡ് നേടിയ നടി താനാണെന്ന് കീര്‍ത്തി സുരേഷ്

Keerthi Suresh

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 ഓഗസ്റ്റ് 2024 (16:41 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട ദേശീയ അവാര്‍ഡ് നേടിയ നടി താനാണെന്ന് കീര്‍ത്തി സുരേഷ്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ വീഡിയോ പോഡ്കാസ്റ്റിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. ഇതിന് എന്തെങ്കിലും കാരണം കാണുമെന്നും. തിരുത്തേണ്ടത് തിരുത്തുമെന്നും എന്നാല്‍ ചില ട്രോളുകള്‍ വേദനിപ്പിക്കുമെന്നും നടി പറഞ്ഞു. കൂടാതെ രഘുതാത്ത എന്ന തന്റെ സിനിമ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇഷ്ടമാകുമെന്നും എല്ലാ ആണുങ്ങളും ഇത് കാണണമെന്നും നടി പറഞ്ഞു. പുറത്തിറങ്ങിയാല്‍ എപ്പോള്‍ കല്യാണം എന്നാണ് പെണ്‍കുട്ടികളോട് ചോദിക്കുന്നത്. പെണ്‍കുട്ടിക്ക് ഒരു പ്രായം എത്തിയ ഉടനെ കല്യാണം എന്നൊരു പൊതു ചിന്തയുണ്ട്. എന്റെ കല്യാണത്തെക്കുറിച്ച് ചോദിക്കുന്നവരില്‍ പകുതിപേരും കല്യാണം കഴിക്കാത്തവരാണെന്നും കീര്‍ത്തി പറഞ്ഞു.
 
ഞാന്‍ എന്തെങ്കിലും പറഞ്ഞ് അവരെ ഒഴിവാക്കും. ഒരു റിലേഷന്‍ഷിപ്പിനെ താന്‍ കാണുന്നത് ആഴത്തില്‍ സ്‌നേഹിക്കുന്ന പരസ്പരം മനസ്സിലാകുന്ന രണ്ടു സുഹൃത്തുക്കള്‍ എന്ന തരത്തിലാണെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും താന്‍ സന്തോഷവതിയാണെന്നും നടി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ വിക്രമിന്റെ തങ്കലാന്‍ നാളെ എത്തുന്നു