Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതമനുഭവിക്കുന്നവർക്ക് 15 ലക്ഷം നൽകി കീർത്തി സുരേഷ്

ദുരിതമനുഭവിക്കുന്നവർക്ക് 15 ലക്ഷം നൽകി കീർത്തി സുരേഷ്
, ചൊവ്വ, 21 ഓഗസ്റ്റ് 2018 (10:08 IST)
കനത്തമഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയില്‍ അകപ്പെട്ട ദുരിതബാധിതര്‍ക്ക് സഹായവുമായി നടി കീര്‍ത്തി സുരേഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ കീര്‍ത്തി സംഭാവന നൽകി. ഇത് കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കുള്ള അവശ്യ വസ്തുക്കള്‍ക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നല്‍കുകയുണ്ടായി.
 
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും താരം സജീവമായി പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഗവ. സംസ്‌കൃത കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കീർത്തി പങ്കാളി ആയിരുന്നു. അതേസമയം, കീർത്തിക്ക് പുറമേ മഞ്ജു വാര്യർ, ഐശ്വര്യ എന്നിവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻ‌പന്തിയിൽ തന്നെയുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞാലിമരക്കാര്‍ക്ക് ശേഷം തകര്‍പ്പന്‍ പോര്; എം‌ജി‌ആര്‍ ആകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും!