നയൻതാരയെ വരെ തോൽ‌പ്പിച്ച് കീർത്തി സുരേഷ്, ‘സാവിത്രി’ ഇറങ്ങിപ്പോയിട്ടില്ല?!

ലേഡി സൂപ്പർസ്റ്റാർ ആകാനുള്ള മാർഗമോ?

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (13:47 IST)
മഹാനടിയെന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് കീർത്തി സുരേഷ്. മലയാളത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും നടി തിളങ്ങിയത് തെലുങ്കിലും തമിഴിലുമായിരുന്നു. മഹാനടിയിൽ സാവിത്രിയായി അഭിനയിച്ച കീർത്തിക്ക് അഭിനന്ദന പ്രവാഹമായിരുന്നു.
 
ഇപ്പോഴിതാ, സാവിത്രിയുടെ പാത പിന്തുടരുകയാണോ കീർത്തിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സെറ്റിലുള്ളവരെയെല്ലാം കിടിലന്‍ സമ്മാനം നല്‍കിയതോടെയാണ് കീർത്തി ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത്. 
 
വിശാല്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ അവസാന ദിവസ ഷൂട്ടിംഗിന്റെ അന്ന് സംവിധായകനും നായകനും മറ്റ് താരങ്ങള്‍ക്കും സെറ്റിലുള്ള അണിയറ പ്രവര്‍ത്തകര്‍ക്കുമായി 150 ഓളം സ്വര്‍ണ നാണയം സമ്മാനമായി നടി നല്‍കിയത്. ഒരു ഗ്രാം ഗോള്‍ഡ് കോയിനായിരുന്നു കീര്‍ത്തിയുടെ സമ്മാനം.
 
മുന്‍കാല നടി സാവിത്രിയും ഇതുപോലെയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ തന്റെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം നല്‍കുന്ന പതിവ് സാവിത്രിയ്ക്കുണ്ടായിരുന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഇക്കാര്യത്തില്‍ മുന്നിലാണ്. ഇവരുടെയെല്ലാം പാത പിന്തുടര്‍ന്നാണ് കീര്‍ത്തിയും സമ്മാനങ്ങള്‍ നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments