Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

അവിടെ ഇലക്ഷന്‍ റിസള്‍ട്ട്, ഇവിടെ ചിത്രം വര, ഇലക്ഷന്‍ റിസള്‍ട്ട് ദിനത്തിലെ വിശേഷങ്ങളുമായി അനുപമ പരമേശ്വരന്‍

അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്

, ഞായര്‍, 2 മെയ് 2021 (17:22 IST)
കേരളത്തില്‍ അടുത്ത അഞ്ചുവര്‍ഷം ആരംഭിക്കുമെന്ന് ആകാംക്ഷയിലാണ് അനുപമ പരമേശ്വരന്‍. ഇലക്ഷന്‍ റിസള്‍ട്ട് അറിയുവാനായി അനുപമയും ടിവിക്കു മുന്നിലിരുന്നു. റിസള്‍ട്ട് മാത്രമല്ല, താരത്തിന്റെ മുന്നിലില്‍ മറ്റൊരു ടാസ്‌ക് കൂടി ഉണ്ടായിരുന്നു. മറ്റൊന്നുമല്ല ഒരു ചിത്രം വരയ്ക്കണം. എന്നാല്‍ ആകട്ടെ ഇലക്ഷന്‍ റിസല്‍ട്ട് മാറിമാറി ടിവിയില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ താരത്തിന് തന്റെ ചിത്രം വരയില്‍ ശ്രദ്ധ തിരിക്കുവാന്‍ പറ്റുന്നില്ല. ഒരേസമയം രണ്ടു കാര്യങ്ങള്‍ ചെയ്യുന്ന ചിത്രവും നടി പങ്കുവെച്ചു.
 
'എനിക്ക് പെയിന്റ് ചെയ്യുകയും വേണം, അതേ സമയം റിസല്‍റ്റ് നോക്കാതിരിക്കാന്‍ കഴിയുന്നുമില്ല'-അനുപമ പരമേശ്വരന്‍ കുറിച്ചു.
 
അതേസമയം കേരളത്തില്‍ ഇടത് കാറ്റ് ആഞ്ഞടിക്കുകയാണ്. രണ്ടാം തവണയും പിണറായി വിജയന്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന് കൈയ്യടിച്ച് ആന്ധ്രപ്രദേശ് എംപി,'വണ്‍' നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുന്നു