Webdunia - Bharat's app for daily news and videos

Install App

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തെരുവിലിറങ്ങി മലയാള സിനിമാ താരങ്ങൾ

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തെരുവിലിറങ്ങി മലയാള സിനിമാ താരങ്ങൾ

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (16:50 IST)
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ രാവും പകലുമില്ലാതെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയാണ് മലയാള സിനിമാ ലോകത്തുള്ളവർ. ദുരിതത്തിന്റെ വ്യാപ്‌തി വലുതാണെന്ന് മനസ്സിലായ സാഹചര്യത്തിൽ അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സിനിമാ താരങ്ങൾ.
 
മലയാള സിനിമയിൽ നിന്ന് ആദ്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായെത്തിയത് താരസംഘടനയായ 'അമ്മ'യായിരുന്നു. ആദ്യഘട്ടമായി പത്ത് ലക്ഷം മാത്രം നൽകിയിരുന്ന 'അമ്മ'യ്‌ക്കെതിരെ പലരും രംഗത്തെത്തിയിരുന്നു. അതിന് ശേഷമാണ് 40 ലക്ഷം നൽകിക്കൊണ്ട് സംഘടന എത്തിയത്. 'അൻപോട് കൊച്ചി' എന്ന കൂട്ടായ്‌‌മയുടെ നേതൃത്വത്തിൽ ഇന്ദ്രജിത്തും പൂർണ്ണിമയും സംഘവും നടത്തിയ പ്രവർത്തനം വളരെയധികം പ്രശംസനീയമാണ്.
 
ദുരിതാശ്വാസ ക്യാംപുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ ശേഖരിച്ച് എത്തിക്കുകയായിരുന്നു ഈ കൂട്ടായ്‌മ. ഈ കൂട്ടായ്‌മയോട് ചേർന്നായിരുന്നു മറ്റ് പല സിനിമാ താരങ്ങളും പ്രവർത്തിച്ചത്. കൊച്ചി, തമ്മനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ നടൻ ജയസൂര്യ, ആസിഫ് അലി, നീരജ് മാധവ്, അജു വർഗ്ഗീസ്, ഷംന കാസിം തുടങ്ങിയവർ പങ്കാളികളായി. 
 
ദുരിതം അധികം ബാധിക്കാത്തവരെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് നടൻ ജയസൂര്യ അറിയിച്ചു. കടവന്തറയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ എത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റേയും അൻപോട് കൊച്ചിയുടേയും സഹകരണത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
 
സിനിമാ താരങ്ങളായ പാർവതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, സരയൂ എന്നിവരും അൻപോട് കൊച്ചിയുടെ ഭാഗമാണ്. അതേസമയം, ഷൂട്ടിംഗിനിടെ കൈയ്ക്ക് പറ്റിയ അപകടം കാര്യമാക്കാതെ അമലാ പോളും പ്രവർത്തനങ്ങൾക്കിറങ്ങിയിരുന്നു. കൂടാതെ ഉണ്ണി മുകുന്ദനും പ്രവർത്തനങ്ങൾക്കിറങ്ങിയിരുന്നു.

ദുരിതം ബാധിച്ചവർക്ക് വസ്‌ത്രങ്ങൾ എത്തിച്ചുകൊടുക്കുകയായിരുന്നു ദിലീപ്. ദിലീപിന്റെ സ്വദേശം കൂടിയായ ആലുവയിലാണ് പ്രളയം ഏറ്റവും കൂടുതലായി ബാധിച്ചതും. നിറസാന്നിധ്യമായി നിന്നത് നടൻ ടൊവിനോ ആയിരുന്നു. ഇരിങ്ങാലക്കുട വീടിന് സമീപത്തുള്ള ക്യാംപിൽ അവശ്യ സാധനങ്ങൾ എത്തിക്കുകയായിരുന്നു താരം ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments