പ്രളയക്കെടുതിയിൽ കൈത്താങ്ങായവർക്ക് ടെറസ്സിൽ നിന്നൊരു 'താങ്ക്‌സ്'

പ്രളയക്കെടുതിയിൽ കൈത്താങ്ങായവർക്ക് ടെറസ്സിൽ നിന്നൊരു 'താങ്ക്‌സ്'

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (13:47 IST)
പ്രളയക്കെടുതിയിൽ ജീവൻ രക്ഷിച്ച നാവികസേനാംഗങ്ങൾക്ക് നന്ദിയറിയിച്ച് കൊച്ചിയിലെ ഒരു കുടുംബം. വ്യത്യസ്‌തമായ രീതിയിൽ ടെറസ്സിൽ 'താങ്ക്‌സ്' എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കും സംഘത്തിനും ഇവർ നന്ദിപ്രകാശിപ്പിച്ചത്.
 
വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആലുവ ചെങ്ങമനാട് നിന്നും പതിനേഴാം തീയതിയാണ് കെട്ടിടത്തിന്റെ ടെറസിന്റെ മുകളില്‍ നിന്ന് മലയാളി കമാന്‍ഡര്‍ വിജയ് വര്‍മയും സംഘവും ഗര്‍ഭിണിയായ സജിത ജബീലിനെ രക്ഷിച്ചത്. 
 
അതീവ ഗുരുതരാവസ്ഥയിലാണ് നേവി സജിതയെ രക്ഷിച്ചത്. രക്ഷപ്പെട്ട അന്നു തന്നെ സജിത കൊച്ചി സൈനിക ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 928015 പേർ ഇപ്പോഴും ക്യാംപുകളിൽ, എല്ലാ ദുരിതബാധിതർക്കും സഹായം ലഭ്യമാക്കും; ഇ ചന്ദ്രശേഖരൻ