Webdunia - Bharat's app for daily news and videos

Install App

പ്രളയം; മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടം

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (10:19 IST)
കേരളം പ്രളയക്കെടുതിയിൽ അകപെട്ടപ്പോൾ നഷ്ടം മലയാള സിനിമയ്ക്കും സംഭവിച്ചു. പ്രളയംമൂലം ഓണച്ചിത്രങ്ങളുടെ റിലീസ് അടുത്ത മാസത്തേക്കു മാറ്റി. സിനിമാ സംഘടനകളുടെ യോഗത്തിലാണു തീരുമാനം. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഒരുമിച്ചു റിലീസ് ചെയ്താൽ നഷ്ടമുണ്ടായേക്കാമെന്ന കണക്കുകൂട്ടലിനെ തുടർന്ന് റിലീസുകൾ ഘട്ടം ഘട്ടമായി നടത്താനാണ് ധാരണ.
 
സെപ്റ്റംബർ ഏഴിനു തീവണ്ടി, രണം, 14ന് ഒരു കുട്ടനാടൻ ബ്ലോഗ്, പടയോട്ടം, 20നു ജോണി ജോണി യെസ് അപ്പ, വരത്തൻ, മാംഗല്യം തന്തുനാനേന, 28നു ചാലക്കുടിക്കാരൻ ചങ്ങാതി, ലില്ലി എന്നിങ്ങനെയാണു റിലീസ്. 
 
നിർമാതാക്കൾ, വിതരണക്കാർ എന്നിവരുടെകൂടി അഭിപ്രായവും തീരുമാനം കണക്കിലെടുത്താണ് ചിത്രങ്ങളുടെ റിലീഗിംഗ് പട്ടിക തയ്യാറാക്കിയത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുശേഷം കലക്‌ഷനുണ്ടെങ്കിൽ ഷോ തുടരും. അല്ലാത്തപക്ഷം ചിത്രം നീക്കാം. ബിഗ് ബജറ്റ് ചിത്രങ്ങളായ ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഡ്രാമ എന്നിവയുടെ റിലീസ് നിർമാതാക്കളുമായി ചർച്ചചെയ്തു തീരുമാനിക്കും. ഒക്ടോബറിൽ ഇവയുടെ റിലീസുണ്ടാകും. 
 
പ്രളയം കോടികളുടെ നഷ്ടമാണു സിനിമ മേഖലയ്ക്കുണ്ടാക്കിയത്. ചിത്രീകരണങ്ങൾ മുടങ്ങുകയും 60 ശതമാനം തിയറ്ററുകൾ അടച്ചിടേണ്ടി വരികയും ചെയ്തു. പല തിയറ്ററുകളിലും വെള്ളം കയറി. ചുരുങ്ങിയതു 30 കോടിയുടെ നഷ്ടമുണ്ട്. 
 
വിവിധ സംഘടനകളുമായി സഹകരിച്ചു 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയതായി ചേംബർ അറിയിച്ചു. സൗത്ത് ഇന്ത്യൻ ചേംബർ വഴി 4,500 ചാക്ക് അരി ദുരിതാശ്വാസ ക്യാംപുകളിൽ നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments