മലയാള സിനിമയിലെ പ്രമുഖര്‍ കെജിഎഫിന്റെ ഭാഗമായിട്ടുണ്ട്'; പേര് വെളിപ്പെടുത്താതെ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍, അതിനുള്ള കാരണം ഇതാണ് !

കെ ആര്‍ അനൂപ്
ബുധന്‍, 30 മാര്‍ച്ച് 2022 (14:40 IST)
കെജിഎഫ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. കന്നഡ സിനിമയാണെങ്കില്‍ പോലും ബോളിവുഡ് സിനിമാ ലോകമാണ് ചിത്രം കാണുവാന്‍ ഏറ്റവുമധികം കാത്തിരിക്കുന്നത്. പുറത്തുവന്ന ട്രെയിലറുകളില്‍ കൂടുതല്‍ ആളുകള്‍ കണ്ടത് ഹിന്ദി പതിപ്പാണ്. മലയാളം പതിപ്പിനും 9.5 മില്യണ്‍ കാഴ്ചക്കാര്‍ ഉണ്ട്. ഒന്നരവര്‍ഷത്തോളം കഷ്ടപ്പെട്ടാണ് മലയാളം പതിപ്പിന്റെ ഡബ്ബിംഗ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്.
 
മലയാളം പതിപ്പിന് സംഭാഷണം ഒരുക്കിയത് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനാണ്.ശബ്ദത്തിലൂടെ പല പ്രമുഖരും കെജിഎഫിന്റെ ഭാഗമായിട്ടുണ്ടെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. അത് ആരെല്ലാം ആണെന്ന് അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതിനൊരു കാരണമുണ്ട്.
 
 സിനിമയുടെ ആസ്വാദനത്തെ ബാധിക്കും എന്നതാണ് കാരണം. തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ അത് ആരുടെ ശബ്ദമാണെന്ന് പ്രേക്ഷകന്‍ ചിന്തിക്കാത്ത വിധമാണ് ഡബിങ് ചെയ്തിട്ടുള്ളതെന്നും സംവിധായകന്‍ പറയുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവരാണ് ഡബ്ബിങ് ടീമില്‍ ഉണ്ടായിരുന്നതെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ വെളിപ്പെടുത്തി.
 
ന്യൂസ് 18 മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments